Follow KVARTHA on Google news Follow Us!
ad

കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടി; കുടിയേറ്റ തൊഴിലാളികളെ രാജസ്ഥാനില്‍നിന്ന് സ്വദേശത്തേയ്ക്ക് തിരികെ അയച്ചു തുടങ്ങി

കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് രാജസ്ഥാനില്‍നിന്ന് കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേയ്ക്ക് തിരികെ അയച്ചുതുടങ്ങി. വ്യാഴാഴ്ച മുതലാണ് News, National, India, Rajasthan, Jaipur, Central Government, Travel, Transport, Road, Bus, Border, Labours, Rajasthan Helps Move Migrants To Home States Amid Lockdown

ജയ്പുര്‍: (www.kvartha.com 30.04.2020) കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് രാജസ്ഥാനില്‍നിന്ന് കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേയ്ക്ക് തിരികെ അയച്ചുതുടങ്ങി. വ്യാഴാഴ്ച മുതലാണ് തൊഴിലാളികളെ മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലേയ്ക്ക് റോഡുമാര്‍ഗം ബസുകളില്‍ തൊഴിലാളികളെ മടക്കിയക്കുന്നത്.

സ്വദേശത്തേയ്ക്ക് മടങ്ങുന്നതിന് ആറ് ലക്ഷത്തിലധികം തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ കൂടുതലും മധ്യപ്രദേശില്‍നിന്ന് ഉള്ളവരാണ്. വ്യാഴാഴ്ച രാവിലെ തന്നെ നാല്‍പതിനായിരത്തോളം തൊഴിലാളികള്‍ റോഡ് മാര്‍ഗം ബസുകളില്‍ സ്വദേശത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.

News, National, India, Rajasthan, Jaipur, Central Government, Travel, Transport, Road, Bus, Border, Labours, Rajasthan Helps Move Migrants To Home States Amid Lockdown

26,000 പേരെ ഇതുവരെ മധ്യപ്രദേശ് അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്. 2,000 പേരെ ഹരിയാനയുമായി അതില്‍ത്തി പങ്കിടുന്ന ജില്ലകളിലും എത്തിച്ചിട്ടുണ്ട്. ഗുജറാത്തിന്റെ അതിര്‍ത്തിയിലേയ്ക്കും തൊഴിലാളികളെ എത്തിച്ചുകൊണ്ടിരിക്കുകയാണ്.

ഓണ്‍ലൈനിലൂടെയാണ് തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ ഒരുക്കിയിരുന്നത്. ഷെല്‍ട്ടര്‍ ഹോമുകളില്‍ കഴിയുന്നവരെയാണ് ആദ്യഘട്ടത്തില്‍ സ്വദേശത്തേയ്ക്ക് അയയ്ക്കുന്നത്. ചീഫ് സെക്രട്ടറിയുടെയും ഹോം സെക്രട്ടറിയുടെയും നേതൃത്വത്തിലാണ് ഇത് നടപ്പാക്കുന്നതെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു.

പരിശോധനകള്‍ക്കു ശേഷം രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരെ മാത്രമേ നാട്ടിലേയ്ക്കു മടങ്ങാന്‍ അനുവദിക്കൂ എന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു മാത്രമേ തൊഴിലാളികളെ ബസുകളില്‍ യാത്രചെയ്യാന്‍ അനുവദിക്കാവൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു.

രാജസ്ഥാനിലെ കോട്ടയില്‍ കുടുങ്ങിയിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം സംസ്ഥാനസര്‍ക്കാര്‍ സ്വദേശത്തേയ്ക്ക് മടക്കി അയച്ചിരുന്നു.

Keywords: News, National, India, Rajasthan, Jaipur, Central Government, Travel, Transport, Road, Bus, Border, Labours, Rajasthan Helps Move Migrants To Home States Amid Lockdown