Follow KVARTHA on Google news Follow Us!
ad

ലോക് ഡൗണില്‍ ഏറെ സങ്കീര്‍ണതകള്‍ക്ക് ശേഷം ജനിച്ച ഇരട്ടകുട്ടികള്‍ക്ക് മാതാപിതാക്കള്‍ പേരിട്ടു; കൊറോണ, കോവിഡ്

ലോക്ക് ഡൗണില്‍ ഏറെ സങ്കീര്‍ണതകള്‍ക്ക് ശേഷം ജനിച്ച ഇരട്ടകുട്ടികള്‍ക്ക് മാതാപിതാക്കള്‍ പേരിട്ടത് കൊറോണ, കോവിഡ്. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പുര്‍ News, National, India, New Born Child, Twins, Birth, Parents, Corona, Lockdown, Raipur twins named Corona and Covid

റായ്പുര്‍: (www.kvartha.com 03.04.2020) ലോക് ഡൗണില്‍ ഏറെ സങ്കീര്‍ണതകള്‍ക്ക് ശേഷം ജനിച്ച ഇരട്ടകുട്ടികള്‍ക്ക് മാതാപിതാക്കള്‍ പേരിട്ടത് കൊറോണ, കോവിഡ്. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പുര്‍ സ്വദേശികളാണ് തങ്ങള്‍ക്ക് ജനിച്ച കുട്ടികള്‍ക്ക് ഈ പേരിട്ടത്. മാര്‍ച്ച് 26 നും 27 നും മധ്യേ അര്‍ധരാത്രിയില്‍ റായ്പുരിലെ ബി ആര്‍ അംബേദ്കര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചാണ് ഇരട്ടകള്‍ ജനിച്ചത്.

ലോകം ഇന്ന് ഭയത്തോടെ കാണുന്ന രണ്ട് പേരുകള്‍ നല്‍കി വ്യത്യസ്തരാവുകയാണ് ഈ മാതാപിതാക്കള്‍. എല്ലാവരം ഈ പേരുകളെ ഭയത്തോടെ കാണുമെങ്കിലും കഠിനമായ കാലത്തെ നേരിട്ട് വിജയിച്ചതിനെ ഈ പേരുകള്‍ എന്നും ഓര്‍മ്മപ്പെടുത്തുമെന്ന് മാതാപിതാക്കള്‍ പറയുന്നു. കോവിഡ് ആണ്‍കുട്ടിയും കൊറോണ പെണ്‍കുട്ടിയുമാണ്.

News, National, India, New Born Child, Twins, Birth, Parents, Corona, Lockdown,  Raipur twins named Corona and Covid

പ്രസവം ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നുവെന്നും അതിനാല്‍ ആ ദിവസം എന്നും ഓര്‍ക്കപ്പെടണമെന്ന് തനിക്കും ഭര്‍ത്താവിനും നിര്‍ബന്ധമായിരുന്നുവെന്നും കുട്ടികളുടെ അമ്മ പ്രീതി വര്‍മ്മ പറയുന്നു. ലോക്ക് ഡൗണായതിനാല്‍ പ്രീതിയുടെ ബന്ധുക്കള്‍ക്കൊന്നും ഇതുവരെ ആശുപത്രിയിലെത്താന്‍ സാധിച്ചിട്ടില്ല. കൊറോണയ്ക്കും കോവിഡിനും ഒരു ചേച്ചികൂടിയുണ്ട്.

Keywords: News, National, India, New Born Child, Twins, Birth, Parents, Corona, Lockdown,  Raipur twins named Corona and Covid