Follow KVARTHA on Google news Follow Us!
ad

ഡെല്‍ഹിയില്‍നിന്ന് എട്ട് സംസ്ഥാനങ്ങള്‍ കടന്ന് അവര്‍ കേരളത്തിലെത്തി; മൂന്നു ദിവസം കൊണ്ട് 3061 കിലോമീറ്റര്‍ സഞ്ചരിച്ച് ഗര്‍ഭിണിയായ വൃന്ദ വീടെത്തി

ഡെല്‍ഹിയില്‍നിന്ന്് എട്ട് സംസ്ഥാനങ്ങള്‍ കടന്നാണ് ഗര്‍ഭിണിയായ വൃന്ദ കേരളത്തിലെത്തിയത്. കൂടെ ഭര്‍ത്താവ് വിഷ്ണുവും. മൂന്നു ദിവസം കൊണ്ട് 3061 കിലോമീറ്റര്‍ ഐ സി News, Kerala, Alappuzha, Ambulance, Pregnant Woman, Husband, Travel, Delhi, Rajastan, Madya Pradesh, Tamilnadu, Maharashtra, Preganant Lady Ambulance Journey from Delhi to Kerala

ആലപ്പുഴ: (www.kvartha.com 02.04.2020) ഡെല്‍ഹിയില്‍നിന്ന് എട്ട് സംസ്ഥാനങ്ങള്‍ കടന്നാണ് ഗര്‍ഭിണിയായ വൃന്ദ കേരളത്തിലെത്തിയത്. കൂടെ ഭര്‍ത്താവ് വിഷ്ണുവും. മൂന്നു ദിവസം കൊണ്ട് 3061 കിലോമീറ്റര്‍ ഐ സി യു സൗകര്യമുള്ള ആംബുലന്‍സില്‍ ഡെല്‍ഹിയില്‍നിന്ന് ഹരിയാനയും ഉത്തര്‍പ്രദേശും രാജസ്ഥാനും മധ്യപ്രദേശും മഹാരാഷ്ട്രയും കടന്ന് ആന്ധ്രപ്രദേശ്, കര്‍ണാടകം, തമിഴ്നാട് വഴി കേരളത്തിലെത്തിയത്.

നോയിഡയിലെ ഇലക്ട്രോണിക്സ് സിറ്റിയില്‍ ജോലി ചെയ്തിരുന്ന വിഷ്ണുവും ബഹുരാഷ്ട്ര കമ്പനികളുടെ കാള്‍ സെന്ററിലെ ജീവനക്കാരിയായ വൃന്ദയും ഇന്ദിരാ നഗറിലായിരുന്നു താമസം.

അടിയന്തര വൈദ്യസഹായത്തിലായി എത്രയുംവേഗം നാട്ടിലേക്ക് മടങ്ങാനായിരുന്നു ഡെല്‍ഹി ഡോക്ടര്‍മാര്‍ ഉപദേശിച്ചത്. അതോടെ മാര്‍ച്ച് 29-ന് രാവിലെ ഗ്രേറ്റര്‍ നോയിഡയിലെ നവീന്‍ ആശുപത്രിയില്‍നിന്ന് ഹരിപ്പാട് തൃക്കുന്നപ്പുഴ പല്ലനയിലെ പുത്തന്‍വീട്ടിലേക്കായിരുന്നു ഈ നോണ്‍ സ്റ്റോപ്പ് യാത്ര.

ഗൂഗിള്‍ മാപ്പ് വഴി തെക്കേ ഇന്ത്യയിലേക്ക് ആദ്യമായി യാത്രചെയ്യുന്ന നോയിഡക്കാരായ രാജും സത്യവീറുമായിരുന്നു ഡ്രൈവര്‍മാര്‍. ഇവര്‍ മാറിമാറി ആംബുലന്‍സ് ഓടിച്ചുകൊണ്ടേയിരുന്നു. വഴിയില്‍ രണ്ടിടത്തുമാത്രം ഇന്ധനം നിറയ്ക്കാന്‍ നിര്‍ത്തി. ഈ സമയത്താണ് ഇവര്‍ പ്രാഥമിക കൃത്യങ്ങള്‍ക്ക് ഇറങ്ങിയത്.

കാടുംകാടുകളും ആളൊഴിഞ്ഞ നഗരങ്ങളും നദികളും മലപ്രദേശങ്ങളുമെല്ലാം പിന്നിടുമ്പോള്‍ ചിലപ്പോഴൊക്കെ പേടി തോന്നിയിരുന്നെങ്കിലും എങ്ങനെയും നാടെത്തണമെന്ന ചിന്തയില്‍ ഭയമെല്ലാം അലിഞ്ഞുപോയെന്ന് വിഷ്ണു. പ്രിയപ്പെട്ടവന്‍ ഒപ്പമുള്ളതായിരുന്നു തന്റെ ധൈര്യമെന്ന് വൃന്ദ പറഞ്ഞു. പ്രഥമശുശ്രൂഷയില്‍ വിദഗ്ധനായ ടെക്നീഷ്യന്‍ സന്തോഷ് ഇവര്‍ക്ക് ധൈര്യം പകരുന്നുണ്ടായിരുന്നു.

ബുധനാഴ്ച രാവിലെ വാളയാറെത്തിയപ്പോഴായിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍ ആദ്യമായി ആംബുലന്‍സ് തടഞ്ഞത്. ഡെല്‍ഹിയിലേക്ക് മടങ്ങിപ്പോകാനാണ് ആദ്യം ആവശ്യപ്പെട്ടത്. വൃന്ദയ്ക്ക് അടിയന്തര വൈദ്യസഹായം വേണമെന്ന് വിശദമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കൈയില്‍ കരുതിയിരുന്നു.

News, Kerala, Alappuzha, Ambulance, Pregnant Woman, Husband, Travel, Delhi, Rajastan, Madya Pradesh, Tamilnadu, Maharashtra, Preganant Lady Ambulance Journey from Delhi to Kerala

കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയപ്പോള്‍ യാത്രാനുമതി കിട്ടി. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ചേര്‍ന്നു. ഡോക്ടര്‍മാര്‍ വൃന്ദയെ പരിശോധിച്ചു. ഡ്രിപ്പ് കൊടുത്തു. ആറു മണിയോടെ വീട്ടിലേക്ക് വിട്ടു. ഇനി മൂന്നാഴ്ച സമ്ബര്‍ക്ക വിലക്കാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഡ്രൈവറും ടെക്നീഷ്യനും ചപ്പാത്തിയും വിഷ്ണുവും വൃന്ദയും ബ്രെഡും ജ്യൂസും കരുതിയിരുന്നു. പിന്നെ വലിയ പാത്രത്തില്‍ വെള്ളവും. മിക്കപ്പോഴും വെള്ളം കുടിച്ചായിരുന്നു കഴിഞ്ഞത്.

Keywords: News, Kerala, Alappuzha, Ambulance, Pregnant Woman, Husband, Travel, Delhi, Rajastan, Madya Pradesh, Tamilnadu, Maharashtra, Preganant Lady Ambulance Journey from Delhi to Kerala