Follow KVARTHA on Google news Follow Us!
ad

കുരങ്ങുപനി; വയനാട്ടില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന് കണ്‍ട്രോള്‍ റൂം തുടങ്ങി

വയനാട്ടില്‍ കുരങ്ങുപനി പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന് News, Wayanad, News, Kerala, Monkey, Health,
വയനാട്: (www.kvartha.com 30.04.2020) വയനാട്ടില്‍ കുരങ്ങുപനി പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന് കണ്‍ട്രോള്‍ റൂം തുടങ്ങി. റവന്യൂ, വനം, വെറ്ററിനറി, മൃഗസംരക്ഷണം, പഞ്ചായത്ത് വകുപ്പുകളുടെ പ്രതിനിധികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ഉണ്ടാകും.

രോഗബാധിത പ്രദേശങ്ങളില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതിനും തിരുനെല്ലി പഞ്ചായത്തില്‍ കാട്ടില്‍ നിന്ന് തേന്‍ ശേഖരിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. ഈ വര്‍ഷം 24 പേര്‍ക്കാണ് രോഗം വന്നത്. അതേസമയം കുരങ്ങ് പനി ബാധിത പ്രദേശത്തെ കോളനിവാസികള്‍ക്ക് ഭക്ഷണം, വിറക് എന്നിവയും കന്നുകാലികള്‍ക്ക് തീറ്റയും എത്തിക്കും.

Wayanad, News, Kerala, Monkey, Health, Monkey fever, Food, control room, Monkey fever in Wayanad

Keywords: Wayanad, News, Kerala, Monkey, Health, Monkey fever, Food, control room, Monkey fever in Wayanad