Follow KVARTHA on Google news Follow Us!
ad

ഒരു ഹര്‍ത്താല്‍ ദിനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പുത്തന്‍ കാറില്‍ ഭക്ഷണം വാങ്ങാന്‍ പോയവര്‍ എവിടെ? സി സി ടി വി ദൃശ്യങ്ങളില്‍ പോലും പതിയാത്ത ഇവരുടെ യാത്ര എവിടെ അവസാനിച്ചു? കോട്ടയത്തെ ദമ്പതിമാരെ കാണാതായിട്ട് മൂന്ന് വര്‍ഷം

ഒരു ഹര്‍ത്താല്‍ ദിനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പുത്തന്‍ കാറില്‍ ഭക്ഷണം വാങ്ങാന്‍ പോയ ദമ്പതിമാരെ കാണാതായിട്ട് തിങ്കളാഴ്ച മൂന്നു വര്‍ഷം. കോട്ടയം അറുപറ ഒറ്റക്കണ്ടത്തില്‍ News, Kerala, Kottayam, Harthal, Food, Car, Missing, Police, Enquiry, Father, Crime Branch, Missing Couple: Search on in Vembanattu backwater using scanner

കോട്ടയം: (www.kvartha.com 06.04.2020) ഒരു ഹര്‍ത്താല്‍ ദിനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പുത്തന്‍ കാറില്‍ ഭക്ഷണം വാങ്ങാന്‍ പോയ ദമ്പതിമാരെ കാണാതായിട്ട് തിങ്കളാഴ്ച മൂന്നു വര്‍ഷം. കോട്ടയം അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം(42), ഭാര്യ ഹബീബ(37) എന്നിവരെയാണ് 2017 ഏപ്രില്‍ ആറിന് രാത്രി ഒന്‍പതിന് കാണാതാകുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ രജിസ്റ്റര്‍ ചെയ്യാത്ത കാറില്‍ കോട്ടയം നഗരത്തില്‍നിന്ന് ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍നിന്ന് ഇറങ്ങുന്നത്. പിന്നീട് ഇവര്‍ തിരിച്ചെത്തിയില്ല.

മൊബൈല്‍ ഫോണ്‍, പഴ്‌സ്, പാസ്‌പോര്‍ട്ട് എന്നിവയൊന്നും എടുക്കാതെയാണ് ഇവര്‍ പോയത്. പിറ്റേദിവസം ഇവരുടെ പിതാവ് അബ്ദുള്‍ഖാദര്‍ മകനെയും മരുമകളെയും കാണാനില്ലെന്ന് കാണിച്ച് കുമരകം പോലീസില്‍ പരാതി നല്‍കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് യാത്രാവഴി കണ്ടെത്താന്‍ ശ്രമിച്ചു.

News, Kerala, Kottayam, Harthal, Food, Car, Missing, Police, Enquiry, Father, Crime Branch, Missing Couple: Search on in Vembanattu backwater using scanner

കോട്ടയം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും സി സി ടി വി ക്യാമറകള്‍ പരിശോധിച്ചെങ്കിലും വിവരം ലഭിച്ചില്ല. ഇതിനിടെ അബ്ദുള്‍ഖാദര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പുതിയ 40-അംഗ സംഘത്തെയും നിയോഗിച്ചു.

കോട്ടയം, ഇടുക്കി ജില്ലകളില്‍ അന്വേഷണം വ്യാപകമാക്കി. ഇരുവരും പോകാനിടയുള്ള സ്ഥലങ്ങളിലും ജലാശയങ്ങളില്‍ സ്‌കാനര്‍ ഉപയോഗിച്ചും പരിശോധന നടത്തി. തമിഴ്‌നാട്ടിലെ വിവിധ മതകേന്ദ്രങ്ങളിലും നഗരങ്ങളിലും ദമ്പതിമാരെ തിരഞ്ഞു. അജ്മീര്‍ എടക്കമുള്ള തീര്‍ഥാടന കേന്ദ്രങ്ങളില്‍ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും എത്തി. എന്നാല്‍, ദമ്പതിമാരുടെ വിവരമൊന്നും ലഭിച്ചില്ല.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അബ്ദുള്‍ഖാദര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തീരുമാനമായിട്ടില്ല. ഇപ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. അറുപറയിലെ വീട്ടില്‍ വിശ്രമത്തിലുള്ള അബ്ദുള്‍ഖാദറിനോടൊപ്പമാണ് ദമ്പതിമാരുടെ രണ്ട് മക്കളുള്ളത്. ഹാഷിമും ഹബീബയും എന്നെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

Keywords: News, Kerala, Kottayam, Harthal, Food, Car, Missing, Police, Enquiry, Father, Crime Branch, Missing Couple: Search on in Vembanattu backwater using scanner