Follow KVARTHA on Google news Follow Us!
ad

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന്റെ താക്കോല്‍ കാണാനില്ല; അത്യാസന്നനിലയിലായ 55കാരി ചികിത്സ കിട്ടാതെ മരിച്ചു

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന്റെ താക്കോല്‍ കാണാനില്ലMadhya pradesh, News, Health, Health & Fitness, Patient, Dead, hospital, Treatment, Probe, National,
മധ്യപ്രദേശ്: (www.kvartha.com 05.04.2020) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന്റെ താക്കോല്‍ കാണാനില്ല. ഇതേതുടര്‍ന്ന് അത്യാസന്നനിലയിലായ 55കാരി ചികിത്സ കിട്ടാതെ മരിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് ശ്വാസതടവും രക്തസമ്മര്‍ദവും അനുഭവപ്പെട്ട 55കാരിയെ ഉജ്ജയിനി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ യുവതിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് മാധവ് നഗറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. ഇതിനിടെ കൊറോണ പരിശോധനകളും നടത്തി.

തുടര്‍ന്ന് യുവതിയെ മെച്ചപ്പെട്ട ചികിത്സ നല്‍കാനായി ആംബുലന്‍സില്‍ മാധവ് നഗര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. എന്നാല്‍ അവിടെ എത്തിയപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിന്റെ മുറി അടച്ചിട്ടിരിക്കുകയായിരുന്നു. അവിടെ ഡ്യൂട്ടിക്ക് നിന്നിരുന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മുറിയുടെ താക്കോല്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ താക്കോല്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഏറെ നേരം വൈകിയതിനാല്‍ യുവതി ശ്വാസം കിട്ടാതെ മരിച്ചു.

Madhya Pradesh Woman Dies After Hospital Staff Fails To Find ICU Key, Madhya pradesh, News, Health, Health & Fitness, Patient, Dead, hospital, Treatment, Probe, National

സംഭവത്തെ കുറിച്ച് ഉജ്ജയിനി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അനസൂയ ഗൗളി പറഞ്ഞത് ഇങ്ങനെയാണ്;

55കാരിക്ക് രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത അസുഖങ്ങള്‍ ഉണ്ടായിരുന്നു. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനാണ് തങ്ങള്‍ അവരെ മെഡിക്കല്‍ കോളജിലേക്ക് അയച്ചത്. കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ ഇവിടുത്തെ ഡോക്ടര്‍മാര്‍ എല്ലാ പരിശോധനകളും നടത്തിയിരുന്നു. എന്നിരുന്നാലും സംഭവത്തെ കുറിച്ച് തങ്ങള്‍ അന്വേഷിക്കുമെന്ന് അവര്‍ വ്യക്തമാക്കി.

അതിനിടെ 55കാരിക്കും മറ്റൊരു രോഗിക്കും വെന്റിലേറ്റര്‍ നല്‍കാത്തതിന് രണ്ട് സീനിയര്‍ ഡോക്ടര്‍മാരെ പദവിയില്‍ നിന്നും മാറ്റി. സിവില്‍ സര്‍ജന്‍ ഡോ ആര്‍ പി പര്‍മര്‍, മാധവ് നഗര്‍ ആശുപത്രി ഇന്‍ ചാര്‍ജ് ഡോ മഹേഷ് മര്‍മര്‍ എന്നിവരെയാണ് പദവിയില്‍ നിന്നും മാറ്റിയത്.

അതേസമയം യുവതിക്ക് കൊറോണ വൈറസ് ഉണ്ടോ എന്നറിയാന്‍ പരിശോധനാ ഫലം അറിയാന്‍ കാത്തിരിക്കുകയാണ്. സംസ്ഥാനത്ത് 100 ഓളം കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആറു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

Keywords: Madhya Pradesh Woman Dies After Hospital Staff Fails To Find ICU Key, Madhya pradesh, News, Health, Health & Fitness, Patient, Dead, hospital, Treatment, Probe, National.