Follow KVARTHA on Google news Follow Us!
ad

ശൈശവ വിവാഹം; കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത വധു ആത്മഹത്യ ചെയ്തു

കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത വധു ആത്മഹത്യ Bangalore, News, National, Death, Suicide, Bride, Police, Complaint, Marriage
ബംഗളൂരു: (www.kvartha.com 30.04.2020) കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത വധു ആത്മഹത്യ ചെയ്തു. തുംകുര ജില്ലയിലെ സിറയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഏപ്രില്‍ 26നായിരുന്നു സിറയില്‍ തന്നെയുള്ള ആണ്‍കുട്ടിയുമായി പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. തുടര്‍ന്ന് വിഷാദത്തിലായിരുന്ന പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നു.

സംഭവത്തില്‍ ശിശു വികസന ഓഫീസര്‍ സുരേഖ തഖെ ബാലവിവാഹ നിരോധന നിയമം -2006, പോക്‌സോ എന്നിവ പ്രകാരം സിറ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം നടത്തുന്ന സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കര്‍ണാടക. ശൈശവ വിവാഹ നിരോധന നിയമപ്രകാരം 2013 മുതല്‍ 2017 വരെ രാജ്യത്താകെ 1516 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2017ലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Bangalore, News, National, Death, Suicide, Bride, Police, Complaint, Marriage, Girl, Minor bride, Child Marriage, Karnataka Child Marriage: Minor bride commits suicide

Keywords: Bangalore, News, National, Death, Suicide, Bride, Police, Complaint, Marriage, Girl, Minor bride, Child Marriage, Karnataka Child Marriage: Minor bride commits suicide