Follow KVARTHA on Google news Follow Us!
ad

അമ്മയോട് വഴക്കിട്ട് ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടി രാവിലെ മാതാപിതാക്കള്‍ ഉണരും മുന്‍പ് സ്ഥലം വിട്ടു; വനത്തിലൂടെ നടന്ന് തമിഴ്നാട്ടിലെ കാമുകന്റെ വീട്ടിലെത്തിയ 17കാരിയെ പോലീസ് തിരികെ എത്തിച്ചു

അമ്മയോട് വഴക്കിട്ട് കാമുകന്റെ വീട്ടിലേക്ക് മുങ്ങിയ പെണ്‍കുട്ടിയെ ഏറെ സാഹസികമായി പോലീസ് കണ്ടെത്തി. കേരള-തമിഴ്‌നാട് അതിര്‍ത്തി വനത്തിലെ നടവഴിയിലൂടെNews, Kerala, Idukki, Love, Girl, Missing, Police, Mother, Girl Walks Alone to Tamilnadu to Meet her Lover through forest premise in Idukki
ഇടുക്കി: (www.kvartha.com 03.04.2020) അമ്മയോട് വഴക്കിട്ട് കാമുകന്റെ വീട്ടിലേക്ക് മുങ്ങിയ പെണ്‍കുട്ടിയെ ഏറെ സാഹസികമായി പോലീസ് കണ്ടെത്തി. കേരള-തമിഴ്‌നാട് അതിര്‍ത്തി വനത്തിലെ നടവഴിയിലൂടെ തമിഴ്‌നാട്ടിലെ കാമുകന്റെ വീട്ടിലേക്കുപോയ പെണ്‍കുട്ടിയെയാണ് നെടുങ്കണ്ടം പോലീസ് കണ്ടെത്തി തിരിച്ചെത്തിച്ചത്. വനത്തിനുള്ളിലൂടെ കിലോമീറ്ററുകള്‍ തനിച്ച് നടന്നാണ് 17-കാരിയായ പെണ്‍കുട്ടി കാമുകന്റെ വീട്ടിലെത്തിയത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് നെടുങ്കണ്ടം പാറത്തോട്ടിലെ വീട്ടില്‍നിന്ന് പെണ്‍കുട്ടി കാമുകനെ തേടി വീടുവിട്ടിറങ്ങിയത്. അമ്മയോട് വഴക്കിട്ട് ഉറങ്ങാന്‍കിടന്ന പെണ്‍കുട്ടി രാവിലെ മാതാപിതാക്കള്‍ എഴുന്നേല്‍ക്കുന്നതിന് മുമ്പ സ്ഥലം വിടുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

News, Kerala, Idukki, Love, Girl, Missing, Police, Mother, Girl Walks Alone to Tamilnadu to Meet her Lover through forest premise in Idukki

പെണ്‍കുട്ടിയെ കാണാതായതോടെ പ്രത്യേക അന്വേഷണ സംഘത്തിനു പോലീസ് രൂപം നല്‍കി. തുടര്‍ന്ന് സൈബര്‍സെല്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തേവാരത്തുള്ളതായി കണ്ടെത്തി. തമിഴ്‌നാട് തേവാരം പോലീസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ കണ്ടെത്തി.

Keywords: News, Kerala, Idukki, Love, Girl, Missing, Police, Mother, Girl Walks Alone to Tamilnadu to Meet her Lover through forest premise in Idukki