Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ ഇന്ത്യന്‍ കയറ്റുമതിക്കാരെ പറ്റിച്ച് പാകിസ്ഥാനി കടയുടമ; 810 ടണ്‍ വരുന്ന പഴങ്ങള്‍ വാങ്ങിയശേഷം പണം നല്‍കാതെ മുങ്ങി; 4മില്യണ്‍ ദിര്‍ഹത്തിന്റെ നഷ്ടം കണക്കാക്കുന്നുവെന്ന് പരാതിക്കാര്‍

ദുബൈയില്‍ ഇന്ത്യന്‍ കയറ്റുമതിക്കാരെ പറ്റിച്ച് പാകിസ്ഥാനി കടയുടമDubai, News, Business, Corruption, Cheating, Gulf, World,
ദുബൈ: (www.kvartha.com 30.04.2020) ദുബൈയില്‍ ഇന്ത്യന്‍ കയറ്റുമതിക്കാരെ പറ്റിച്ച് പാകിസ്ഥാനി കടയുടമ. 810 ടണ്‍ വരുന്ന പഴങ്ങള്‍ വാങ്ങിയശേഷം പണം നല്‍കാതെ മുങ്ങി. 4മില്യണ്‍ ദിര്‍ഹത്തിന്റെ നഷ്ടം കണക്കാക്കുന്നുവെന്ന് പരാതിക്കാര്‍.

വാഴപ്പഴം, മുന്തിരി, തക്കാളി, മുളക്, അനാറ്, തേങ്ങ തുടങ്ങിയ സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ മുങ്ങുകയായിരുന്നു. ദെയ്‌റയിലെ ഒപിസി ഫുഡ് സ്റ്റഫ് വ്യാപാര സ്ഥാപനമാണ് പണം നല്‍കാതെ മുങ്ങിയത്.

Fruit loot: 810 tonnes of bananas, grapes, coconuts stolen in Dubai, Dubai, News, Business, Corruption, Cheating, Gulf, World.

ടെലക്‌സ് ട്രാന്‍സ്ഫര്‍ വഴിയാണ് കച്ചവടം നടന്നത്. കയറ്റുമതിക്കാര്‍ക്ക് 25-30 ശതമാനം തുക മുന്‍കൂര്‍ ആയി നല്‍കിയാണ് സാധനങ്ങള്‍ വാങ്ങുന്നത്. ബാക്കി തുക ഡെലിവറി കഴിഞ്ഞ് ഒന്ന് മുതല്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ നല്‍കണം. എന്നാല്‍ ഈ പണം ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനിടെ ഒപിസി ഫുഡ് സ്റ്റഫ് കഴിഞ്ഞ മാസം അടച്ചുപൂട്ടുകയും ചെയ്തു. കട ഉടമ പാകിസ്ഥാനിയായ മുഹമ്മദ് ഫാറൂഖിനേയും അവിടുത്തെ മറ്റ് തൊഴിലാളികളേയും കുറിച്ച് യാതൊരു വിവരവുമില്ല. ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയ നിലയിലാണ്.

Fruit loot: 810 tonnes of bananas, grapes, coconuts stolen in Dubai, Dubai, News, Business, Corruption, Cheating, Gulf, World.

കഴിഞ്ഞ വര്‍ഷവും ദുബൈയില്‍ സമാനമായ മോഷണം നടന്നിരുന്നു. 15.38 ദശലക്ഷം ദിര്‍ഹം ആണ് അന്ന് നഷ്ടമായത്. ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്ത 6,000 ടണ്‍ അരി വഹിച്ചുകൊണ്ടുപോയ 250 കണ്ടെയ്‌നറുകള്‍ അപ്രത്യക്ഷമാവുകയായിരുന്നു.

18 കയറ്റുമതിക്കാര്‍ക്കാണ് ഈ കച്ചവടം മൂലം നഷ്ടം നേരിടേണ്ടി വന്നത്. ഇതില്‍ മിക്കവരും പുതിയതായി കയറ്റുമതി വ്യവസായത്തിലേക്ക് കാലെടുത്തുവച്ചവരാണ്. തങ്ങളുടെ സാധനങ്ങള്‍ മൂന്നാം കക്ഷികള്‍ വഴിയാണ് ഇവര്‍ കച്ചവടം നടത്തിയിരുന്നതെന്നാണ് അറിയുന്നത്.

മഹാരാഷ്ട്രക്കാരിയായ പൂര്‍ണിമ പട്ടീലിന് നഷ്ടമായത് 666,580 ദിര്‍ഹമാണ്. മഹാരാഷ്ട്ര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പി വി ഐ പി എക്‌സ്‌പോര്‍ട്‌സ് എന്ന സ്ഥാപനത്തില്‍ നിന്നും കപ്പല്‍ വഴി കയറ്റുമതി ചെയ്ത 7,400 ബോക്‌സ് അനാറും മുന്തിരിയുമാണ് നഷ്ടമായത്. തന്റെ 20വര്‍ഷത്തെ സമ്പാദ്യം മുഴുവനും ഈ കച്ചവടത്തിനായി വിനിയോഗിച്ചുവെന്ന് പൂര്‍ണിമ പറയുന്നു.

ഈ പണം തികയാതെ വന്നപ്പോള്‍ ഞാന്‍ എന്റെ വീടും ആഭരണങ്ങളും പണയംവച്ച് പണമിടപാടുകാരില്‍ നിന്ന് കടമെടുത്തു. ഇതുവഴിയാണ് താന്‍ കച്ചവടത്തിന് പണം കണ്ടെത്തിയത്. ആ തുക നഷ്ടമാവുകയും ചെയ്തു. ഇനി എന്താണ് ചെയ്യേണ്ടതെന്ന് തനിക്കറിയില്ലെന്നും ഗള്‍ഫ് ന്യൂസുമായുള്ള വീഡിയോ കോണ്‍ഫറന്‍സിംഗിനിടെ പൂര്‍ണിമ വിലപിക്കുന്നു.

മഹാരാഷ്ട്ര താനെ സ്വദേശിയായ 32കാരന്‍ മിഥുന്‍ പര്‍ദേശിക്ക് നഷ്ടമായത് 93,058 ഡോളറാണ്. 14,000 പച്ചമുളകും, അനാറും, ചെറുനാരങ്ങ, തക്കാളി തുടങ്ങിയവയാണ് ഇയാള്‍ കയറ്റുമതി ചെയ്തത്. ഈ നഷ്ടം തന്നെ തകര്‍ത്തു. ദൈനംദിന ചെലവുകള്‍ക്ക് പോലും പണമില്ലാതെ ഇപ്പോള്‍ ബുദ്ധിമുട്ടുകയാണ്. നിയമപരമായി മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.

ദുബൈ ആസ്ഥാനമായുള്ള പ്രനിത സാംഗ്ലി ജനറല്‍ ട്രേഡിംഗിലെ പി എം സാംഗ്ലിക്ക് നഷ്ടമായത് 46,000 ഡോളറാണ്. ഒരു വര്‍ഷം മുമ്പാണ് തങ്ങള്‍ ബിസിനസ് ആരംഭിച്ചതെന്നും 46,000 ഡോളറിന്റെ തിരിച്ചടി ഞങ്ങളെ പോലുള്ള പുതിയ സംരംഭകര്‍ക്ക് തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച ഇതുസംബന്ധിച്ച് സാംഗ്ലി ദുബൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തേങ്ങ കയറ്റുമതി ചെയ്തതിന് അദ്ദേഹത്തിന് ലഭിച്ച ചെക്ക് മാര്‍ച്ച് 20ന് ബൗണ്‍സ് ആയിരുന്നു.

അദ്ദേഹത്തെപ്പോലെ നിരവധി കയറ്റുമതിക്കാര്‍ ജെബല്‍ അലി പോര്‍ട്ടിലേക്ക് സാധനങ്ങള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ കയറ്റി അയച്ചിരുന്നു. തങ്ങള്‍ അയച്ച സാധനങ്ങള്‍ ഒപിസിയില്‍ എത്തുകയും ചെയ്തു. തുടക്കത്തില്‍, അവര്‍ പേയ്മെന്റുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഞങ്ങളുടെ വിശ്വാസം നേടാനുള്ള വിപുലമായ തന്ത്രമാണിതെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നുവെന്ന് വാഴപ്പഴം കയറ്റുമതി ചെയ്ത മഹാരാഷ്ട്ര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിദ്ധി ട്രേഡിംഗിന്റെ ഒരു പ്രതിനിധി പറയുന്നു. ഇങ്ങനെ നിരവധി പേര്‍ക്കാണ് സാധനങ്ങള്‍ കയറ്റുമതി ചെയ്ത് നഷ്ടം സംഭവിച്ചിരിക്കുന്നത്.

288 ടണ്‍ വാഴപ്പഴം, 147 ടണ്‍ മുന്തിരി, അനാര്‍, 129 ടണ്‍ തേങ്ങ, 90 ടണ്‍ പച്ചമുളക്, 87 ടണ്‍ മാതളനാരങ്ങ, 32 ടണ്‍ തക്കാളി, 31 ടണ്‍ ഇഞ്ചി, ഏഴ് ടണ്‍ നാരങ്ങ എന്നിവയാണ് നഷ്ടമായത്. മൊത്തം നഷ്ടം നാലു മില്യണ്‍ കവിഞ്ഞതായി കയറ്റുമതിക്കാര്‍ പറഞ്ഞു. എന്നാല്‍ പുതിയ ഇരകള്‍ ഇനി മുന്നോട്ട് വരുമ്പോള്‍ ഈ സംഖ്യ ഇനിയും ഉയരുമെന്നും നഷ്ടത്തിന് ഇരയായവര്‍ പറയുന്നു.

പണം ലഭിക്കാതായതോടെ ദുരിതമനുഭവിക്കുന്ന കയറ്റുമതിക്കാര്‍ നീതി തേടി ഇപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരിക്കയാണ്. തങ്ങള്‍ക്ക് നീതി വേണമെന്നും ദുബൈയിലെ അധികാരികളും ഇക്കാര്യത്തില്‍ ഇടപെടണമെന്നും പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്തി കേസെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

അതേസമയം വഞ്ചനയ്ക്ക് ഇരയാകരുതെന്നും ജാഗ്രത പാലിക്കണമെന്നും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്ത്യന്‍ കയറ്റുമതിക്കാരോട് ആവര്‍ത്തിച്ചു ആവശ്യപ്പെട്ടിട്ടുണ്ട്. 2019 ജൂലൈയില്‍ കണ്ടെയ്‌നറുകളില്‍ അയച്ച അരി കാണാതായ സംഭവത്തിലെ ആദ്യ അറസ്റ്റിനെക്കുറിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ഇതുസംബന്ധിച്ച ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ് വന്നത്.

Keywords: Fruit loot: 810 tonnes of bananas, grapes, coconuts stolen in Dubai, Dubai, News, Business, Corruption, Cheating, Gulf, World.