Follow KVARTHA on Google news Follow Us!
ad

യൂട്യൂബ് ഷോയില്‍ വിവാദ പരാമര്‍ശത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി; മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തറിനെതിരെ ക്രിമിനല്‍ കേസ്

യൂട്യൂബ് ഷോയില്‍ വിവാദ പരാമര്‍ശത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തറിനെതിരെ ക്രിമിനല്‍ കേസ്. ഫെഡറല്‍ News, international, Pakistan, Islamabad, Cricket, Player, Controversial Statements, Criminal Case, Social Network, YouTube, Former Pakistani cricketer Shuaib Akhtar faces criminal charges
ഇസ്‌ലാമാബാദ്: (www.kvartha.com 30.04.2020) യൂട്യൂബ് ഷോയില്‍ വിവാദ പരാമര്‍ശത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തറിനെതിരെ ക്രിമിനല്‍ കേസ്. ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിയില്‍ സൈബര്‍ നിയമപ്രകാരമാണ് മാനനഷ്ട, ക്രിമിനല്‍ കേസുകള്‍ റിസ്‌വി ഫയല്‍ ചെയ്തത്.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിയമ ഉപദേഷ്ടാവായ തഫസുല്‍ റിസ്‌വിക്കെതിരെയാണ് അക്തര്‍ പരാമര്‍ശങ്ങള്‍ നടത്തിയത്. വാതുവെപ്പുകാര്‍ സമീപിച്ച വിവരം മറച്ചുവെച്ചതിന് ഉമര്‍ അക്മലിനെ വിലക്കിയ സംഭവത്തെക്കുറിച്ച് തയാറാക്കിയ വീഡിയോയിലായിരുന്നു അക്തറിന്റെ വിവാദ പരാമര്‍ശം.

News, international, Pakistan, Islamabad, Cricket, Player, Controversial Statements, Criminal Case, Social Network, YouTube, Former Pakistani cricketer Shuaib Akhtar faces criminal charges

വീഡിയോയില്‍ ബാര്‍ കൗണ്‍സിലിനെതിരെ നടത്തിയ അക്തറിന്റെ പരാമര്‍ശം അഭിഭാഷക സമൂഹത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ബാര്‍ കൗണ്‍സില്‍ അക്തറിന് മുന്നറിയിപ്പും നല്‍കി. അക്തറിന്റെ പരാമര്‍ശം സംസ്‌കാരമുള്ള സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ബോര്‍ഡിന്റെ നിയമ വകുപ്പിനെയും നിയമോപദേഷ്ടാവിനെയും കുറിച്ച് പരസ്യമായി മോശം വാക്കുകളില്‍ അഭിപ്രായപ്രകടനം നടത്തിയതില്‍ നിരാശയുണ്ടെന്ന് പി സി ബി പ്രതികരിച്ചു.

റിസ്വി വ്യക്തിപരമായ അജണ്ടകള്‍ വെച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു അക്തറിന്റെ പ്രധാന ആരോപണം. മുന്‍ പാക് നായകന്‍ ശാഹിദ് അഫ്രീദിയെ കോടതി കയറ്റിയ സംഭവത്തിലും റിസ്വിക്കെതിരെ അക്തര്‍ രംഗത്തെത്തിയിരുന്നു. യൂട്യൂബ് വിഡിയോയില്‍ ഉമറിനെ പിന്തുണച്ച അക്തര്‍ മൂന്ന് വര്‍ഷം വിലക്കേര്‍പ്പെടുത്തിയ ബോര്‍ഡിന്റെ അച്ചടക്ക പാനലിനെതിരെയും വിമര്‍ശനം ഉന്നയിച്ചിരുന്നു.

Keywords: News, international, Pakistan, Islamabad, Cricket, Player, Controversial Statements, Criminal Case, Social Network, YouTube, Former Pakistani cricketer Shuaib Akhtar faces criminal charges