Follow KVARTHA on Google news Follow Us!
ad

രണ്ടു മക്കളില്‍ ഒരാള്‍ ഓസ്‌ട്രേലിയയില്‍ ഒരാള്‍ ഡെല്‍ഹിയില്‍; വീട്ടില്‍ തനിച്ചായ പിതാവിന്റെ പിറന്നാള്‍ ആഘോഷിക്കണമെന്ന് മക്കളുടെ അഭ്യര്‍ത്ഥന; ലോക് ഡൗണില്‍ കേക്കുമായെത്തി മുതിര്‍ന്ന പൗരന്റെ പിറന്നാള്‍ ആഘോഷിച്ച് ഹരിയാണ പൊലീസ്

രണ്ടു മക്കളില്‍ ഒരാള്‍ ഓസ്‌ട്രേലിയയില്‍ ഒരാള്‍ ഡെല്‍ഹിയില്‍News, Local-News, Lockdown, Police, Birthday, Birthday, Social Network, Video, National,
ഹരിയാണ: (www.kvartha.com 30.04.2020) രണ്ടു മക്കളില്‍ ഒരാള്‍ ഓസ്‌ട്രേലിയയില്‍ ഒരാള്‍ ഡെല്‍ഹിയില്‍. വീട്ടില്‍ തനിച്ചായ പിതാവിന്റെ പിറന്നാള്‍ ആഘോഷിക്കണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ മക്കളുടെ അഭ്യര്‍ത്ഥന. ലോക് ഡൗണില്‍ കേക്കുമായെത്തി മുതിര്‍ന്ന പൗരന്റെ പിറന്നാള്‍ ആഘോഷിച്ച് ഹരിയാണ പൊലീസ്. കരണ്‍ പുരിയെന്ന അറുപത്തൊമ്പതുകാരന്റെ പിറന്നാളാണ് പൊലീസ് വ്യത്യസ്തമാക്കിയത്.

'പിതാവിന്റെ പിറന്നാളിന് ഞങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ച് പുരിയുടെ മക്കള്‍ ഞങ്ങളെ ടാഗ് ചെയ്തുകൊണ്ട് ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതോടെ പിറന്നാള്‍ ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചു. തുടര്‍ന്ന് കോണ്‍സ്റ്റബിള്‍മാരായ നേഹ, ആരതി, ഡ്രൈവര്‍ മഹാവീര്‍ എന്നിവരുടെ സഹായത്തോടെ ഞങ്ങള്‍ ഒരു കേക്ക് വാങ്ങി, അദ്ദേഹത്തിന്റെ പിറന്നാളാഘോഷിക്കാന്‍ വേണ്ടി ചെന്നു.' ഇന്‍സ്പെക്ടര്‍ നേഹ ചൗഹാന്‍ പറയുന്നു.

Elderly Man in Haryana Moved to Tears After Police Surprise Him With Birthday Cake, News, Local-News, Lockdown, Police, Birthday, Birthday, Social Network, Video, National.

എന്നാല്‍ അപ്രതീക്ഷിതമായി വീട്ടുപടിക്കല്‍ പൊലീസിനെ കണ്ട പുരിയാകട്ടെ ആദ്യം ഒന്നു ഭയന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്നന്വേഷിക്കാനായി എത്തിയതാകും പൊലീസ് എന്നായിരുന്നു പുരി കരുതിയത്. തന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായതിനെ തുടര്‍ന്ന് ശാസിക്കാനെത്തിയതാണെന്ന് കരുതി വീട്ടിനുള്ളിലേക്ക് തിരിച്ച് നടക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് കാര്യങ്ങള്‍ വ്യക്തമാക്കിയപ്പോള്‍ കരണ്‍ പുരി വികാരാധീനനായി.

Elderly Man in Haryana Moved to Tears After Police Surprise Him With Birthday Cake, News, Local-News, Lockdown, Police, Birthday, Birthday, Social Network, Video, National.

'എല്ലാവരെയും പോലെ ഞാനും വീടിന് പുറത്തിറങ്ങിയിരുന്നില്ല. എന്നാല്‍ ഒരു മാസത്തിന് ശേഷം എന്റെ പിറന്നാളിന് കേക്കുമായി ഒരുപാട് പേരെ ഒന്നിച്ചുകണ്ടപ്പോള്‍ ഞാന്‍ വല്ലാതെ വികാരാധീനനായി. സന്തോഷം കൊണ്ട് കരഞ്ഞുപോയി. എനിക്ക് 69 വയസ്സു തികഞ്ഞു. ഇത്തരമൊരു ആഘോഷത്തില്‍ ആരായാലും വികാരാധീനനാകും' പുരി പറയുന്നു.

മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ ലോക്ക്ഡൗണ്‍ മൂലമുണ്ടായ ഏകാന്തതയെ നാമെല്ലാം സഹിച്ചേ പറ്റൂവെന്നാണ് കരണ്‍ പുരിയുടെ അഭിപ്രായം. 'മുതിര്‍ന്ന പൗരന്മാര്‍ മാത്രമല്ല, എല്ലാവരും ഏകാന്തതയെന്ന രാക്ഷസനോട് പോരാടുകയാണ്. നമ്മളെല്ലാവരും സാമൂഹിക ജീവികളാണ്, ആശയവിനിമയത്തിലൂടെയും പുതിയ ആളുകളെ കണ്ടുമുട്ടുന്നതിലൂടെയും സ്വയം അഭിവൃദ്ധിപ്പെടുന്നവര്‍.

എനിക്കെന്റെ ദിനചര്യ നഷ്ടമായി. എല്ലാത്തിലുമുപരി പഞ്ചാബ് സര്‍വകലാശാലയിലെ എന്റെ സ്റ്റോറിലേക്കുള്ള 11 കിലോ മീറ്റര്‍ യാത്ര നഷ്ടമായി. ഒരിക്കലും ഞാന്‍ ഇങ്ങനെ പറയുമെന്ന് കരുതിയതല്ല. പക്ഷേ ട്രാഫിക്, പുതിയ മുഖങ്ങളെ കാണുന്നത്, പഴയ പരിചയക്കാരെ കണ്ടുമുട്ടുന്നത് എല്ലാം എനിക്ക് നഷ്ടമായിരിക്കുകയാണ്.'

ആത്മറാം ആന്‍ഡ് സണ്‍സ് പബ്ലിഷിങ് ഹൗസിന്റെ ഉടമയാണ് പുരി. കരണ്‍ പുരിക്ക് രണ്ടു ആണ്‍മക്കളാണ്. ഒരാള്‍ ഓസ്ട്രേലിയയിലും മറ്റൊരാള്‍ ഡെല്‍ഹിയിലും സ്ഥിരതാമസമാക്കി. എന്നാല്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് പിതാവിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ വീട്ടിലെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പിറന്നാളിന് പിതാവിനെ അത്ഭുതപ്പെടുത്തണമെന്ന് പഞ്ചകുള പൊലീസിനോട് മക്കള്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.

അതേസമയം എല്ലാ വര്‍ഷവും പൊലീസുകാരുമായി തന്റെ ജന്മദിനം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു പുരിയുടെ മറുപടി. 'സര്‍പ്രൈസ് ആസൂത്രണം ചെയ്ത എസിപി നൂപുര്‍ ബിഷ്തിന് ഞാന്‍ നന്ദിപറയുന്നു. ഞാന്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ എന്റെ ജന്മദിനം ആഘോഷിച്ചിട്ടുണ്ട്. പക്ഷേ ഇത് വളരെ വ്യത്യസ്തമായിരുന്നു, വിലമതിക്കാനാവാത്ത ഒന്ന്' പുരി പറയുന്നു.

ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഉള്‍പ്പടെ നിരവധി പേര്‍ പിറന്നാളാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 'ഈ കാഴ്ച കണ്ടപ്പോള്‍ കണ്ണുകള്‍ നനഞ്ഞു. കരണ്‍ പുരിക്ക് ജന്മദിനാശംസകള്‍ നേരുന്നു.' വീഡിയോ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി കുറിച്ചു.

Keywords: Elderly Man in Haryana Moved to Tears After Police Surprise Him With Birthday Cake, News, Local-News, Lockdown, Police, Birthday, Birthday, Social Network, Video, National.