Follow KVARTHA on Google news Follow Us!
ad

മലേഷ്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച എട്ട് പേര്‍ പിടിയില്‍; തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തതായി സംശയം, അന്വേഷണം തുടരുന്നു

മലേഷ്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച എട്ട് പേര്‍ പിടിയില്‍; തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തതായി സംശയം Eight Malsiyans who attendted Tablighi Jamaat detained at Delhi Airport
ന്യൂഡെൽഹി: (www.kvartha.com 05.04.2020) ലോക്ക് ഡൗൺ പ്രഖ്യാപനം നിലനിൽക്കെ മലേഷ്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച എട്ട് യാത്രക്കാരെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. മലേഷ്യന്‍ പൗരന്മാരായ ഇവര്‍ നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ്‌ ജമാഅത്തില്‍ പങ്കെടുത്തതായി സംശയിക്കുന്നു. വിമാനത്താവളം അധികൃതർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.


8 Tablighi men arrested in delhi

ഇന്ത്യയില്‍ കുടുങ്ങിയിട്ടുള്ള മലേഷ്യന്‍ പൗരന്മാര്‍ക്കായി ന്യൂഡല്‍ഹിയില്‍ നിന്ന് ക്വാലാലംപൂരിലേയ്ക്ക് മലിന്‍ഡോ എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനം ഏര്‍പ്പടാക്കിയിരുന്നു. ഈ വിമാനത്തില്‍ കയറാനാണ് ഇവര്‍ എത്തിയത്. എട്ട് പേരും ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ ഒളിച്ച്‌ താമസിക്കുകയും വിമാനത്താവളത്തില്‍ ഒത്തുചേരുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിസാമുദ്ദീനില്‍ നടന്ന പരിപാടിയില്‍ ഇവര്‍ പങ്കെടുത്തിരിക്കാമെന്നും കരുതുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. എന്നാൽ ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല.

Summary: Eight Malsiyans who attendted Tablighi Jamaat detained at Delhi Airport