Follow KVARTHA on Google news Follow Us!
ad

ഇക്വഡോറിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം അപ്രത്യക്ഷമായി; ഭൂമിയ്ക്കടിയിലേക്ക് ഒഴുകുന്നതാകാമെന്ന് പരിസ്ഥിതി മന്ത്രാലയം

ആമസോണ്‍ വനാന്തരങ്ങളിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ സാന്‍ റാഫേല്‍ വെള്ളച്ചാട്ടം അപ്രത്യക്ഷമായതായി നാസയുടെ കണ്ടെത്തല്‍. ഇക്വഡോറിലെ ആമസോണ്‍ വനാന്തരങ്ങളില്‍ News, World, Water, River, Travel, Travel & Tourism, Hydro Electric Power Plant, Water Fall, Ecuador's largest waterfall has disappeared
ക്വിറ്റോ: (www.kvartha.com 02.04.2020) ആമസോണ്‍ വനാന്തരങ്ങളിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ സാന്‍ റാഫേല്‍ വെള്ളച്ചാട്ടം അപ്രത്യക്ഷമായതായി നാസയുടെ കണ്ടെത്തല്‍. ഇക്വഡോറിലെ ആമസോണ്‍ വനാന്തരങ്ങളില്‍ കൊളംബിയ അതിര്‍ത്തിയ്ക്ക് സമീപം കൊക്ക നദിയിലെ സാന്‍ റാഫേല്‍ വെള്ളച്ചാട്ടം രാജ്യത്തിന്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായിരുന്നു.

News, World, Water, River, Travel, Travel & Tourism, Hydro Electric Power Plant, Water Fall, Ecuador's largest waterfall has disappeared

നാസയുടെ അഭിപ്രായത്തില്‍, 500 അടിയോളം ഉയരമുള്ള സാന്‍ റാഫേല്‍ വെള്ളച്ചാട്ടം കാണാന്‍ പ്രതിവര്‍ഷം പതിനായിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തിയിരുന്നത്. ഇപ്പോഴത് വെള്ളം 150 അടി താഴേക്ക് ഒരു ഗര്‍ത്തം പോലെയുള്ള എതിര്‍ ഭാഗത്തേക്ക് താണു പോയിരിക്കുന്നു. വെള്ളച്ചാട്ടത്തിന്റെ സ്ഥാനത്ത് മൂന്ന് നീര്‍ച്ചാലുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. വെള്ളച്ചാട്ടത്തിനു മുകളില്‍ നദിയില്‍ ഒരു ഭീമന്‍ സിങ്ക് ഹോള്‍ രൂപപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

News, World, Water, River, Travel, Travel & Tourism, Hydro Electric Power Plant, Water Fall, Ecuador's largest waterfall has disappeared

ഫെബ്രുവരിയോടെയാണ് ഈ മാറ്റം സംഭവിച്ചിരിക്കുന്നതെന്നാണ് നിഗമനം. നദി എതിര്‍ദിശയിലേക്ക് മാറി ഭൂമിയ്ക്കടിയിലേക്ക് ഒഴുകുന്നതാണ് വെള്ളച്ചാട്ടം അപ്രത്യക്ഷമാകാന്‍ കാരണമായതെന്ന് ഇക്വഡോറിലെ പരിസ്ഥിതി മന്ത്രാലയം വിലയിരുത്തുന്നു. എന്നാല്‍ ഇത് തന്നെയാണോ യഥാര്‍ത്ഥ കാരണമെന്ന് വ്യക്തമായിട്ടില്ല.

എന്നാല്‍ പ്രകൃതി പ്രതിഭാസമാണ് വെള്ളച്ചാട്ടം അപ്രത്യക്ഷമാകാന്‍ കാരണമെന്ന് വിലയിരുത്തുമ്പോള്‍ 2016ല്‍ നദിയില്‍ സ്ഥാപിച്ച ജലവൈദ്യുതപദ്ധതിയിലേക്കാണ് ചിലര്‍ വിരല്‍ചൂണ്ടുന്നത്. വെള്ളച്ചാട്ടത്തില്‍ നിന്നും 12 മൈല്‍ അകലയാണ് ജലവൈദ്യുതനിലയം സ്ഥിതി ചെയ്യുന്നത്. പതിനായിരക്കണക്കിന് സഞ്ചാരികള്‍ എത്തിയിരുന്ന സാന്‍ റാഫേല്‍ വെള്ളച്ചാട്ടത്തിലേക്കുള്ള എല്ലാ പ്രവേശനവും നിരോധിച്ചിരിക്കുകയാണ്. സംഭവത്തെ പറ്റി പഠിക്കാന്‍ ഇക്വഡോര്‍ പ്രത്യേക ഗവേഷണ സംഘത്തെ നിയോഗിച്ചു.

Keywords: News, World, Water, River, Travel, Travel & Tourism, Hydro Electric Power Plant, Water Fall, Ecuador's largest waterfall has disappeared