Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ രാത്രി കാലങ്ങളില്‍ പുറത്തിറങ്ങുന്നതിന് നല്‍കിയ അനുമതി റദ്ദാക്കി; പകല്‍സമയത്ത് പോലും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം; നിയമലംഘനത്തിന് കനത്ത പിഴ; രാജ്യത്ത് ശക്തമായ പരിശോധന

യുഎഇയില്‍ രാത്രി കാലങ്ങളില്‍ പുറത്തിറങ്ങുന്നതിന് നല്‍കിയ അനുമതിDubai, News, Health, Health & Fitness, Trending, Travel, Food, Gulf, World,
ദുബൈ: (www.kvartha.com 01.04.2020) യുഎഇയില്‍ രാത്രി കാലങ്ങളില്‍ പുറത്തിറങ്ങുന്നതിന് നല്‍കിയ അനുമതി റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അണുനശീകരണം നടക്കുന്ന ഏപ്രില്‍ അഞ്ചു വരെ രാത്രി എട്ടു മണിമുതല്‍ രാവിലെ ആറുമണിവരെ മുന്‍കൂര്‍ അനുമതിയോടെ യാത്ര ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നു. അതാണിപ്പോള്‍ റദ്ദാക്കിയത്.

അനുമതിക്കായി ഏര്‍പ്പെടുത്തിയ ആപ്പ്, വെബ്‌സൈറ്റ് ലിങ്ക് എന്നിവ എടുത്തു കളഞ്ഞു. പ്രതിരോധ നടപടികള്‍ക്കായി നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് രാത്രി യാത്രയ്ക്ക് നല്‍കിയിരുന്ന പെര്‍മിറ്റ് എടുത്തു കളഞ്ഞത്. അണുനശീകരണം നടക്കുന്ന സമയത്ത് ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ എന്നും ഭരണകൂടം നിര്‍ദേശിച്ചു.

Covid-19: UAE suspends night permit for sterilisation programme, Dubai, News, Health, Health & Fitness, Trending, Travel, Food, Gulf, World

അവശ്യ സേവനങ്ങളെ മാത്രമാണ് നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. പകല്‍സമയത്ത് പോലും അനാവശ്യമായി പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശം ഉണ്ട്. ശക്തമായ പരിശോധനയാണ് ഇക്കാര്യത്തില്‍ രാജ്യത്ത് നടക്കുന്നത്. നിയമലംഘനത്തിന് കനത്ത പിഴയാണ് ചുമത്തുക.

Keywords: Covid-19: UAE suspends night permit for sterilisation programme, Dubai, News, Health, Health & Fitness, Trending, Travel, Food, Gulf, World.