Follow KVARTHA on Google news Follow Us!
ad

നിരീക്ഷണത്തില്‍ കഴിയാതെ ഇറങ്ങിനടന്ന യുവാവിനെതിരെ കേസെടുത്ത് പൊലീസ്

നിരീക്ഷണത്തില്‍ കഴിയാതെ ഇറങ്ങിനടന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു Ernakulam, News, Kerala, Police, Case, Youth, Health, House, Arrest, hospital
എറണാകുളം: (www.kvartha.com 05.04.2020) നിരീക്ഷണത്തില്‍ കഴിയാതെ ഇറങ്ങിനടന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു. പുതുപ്പാടി സ്വദേശി ഷാഹുലിനെതിരെയാണ് എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുത്തത്. കഴിഞ്ഞ മാസം 26ന് അഹമ്മദാബാദില്‍ നിന്നും എറണാകുളം കോതമംഗലത്തെത്തിയ ഷാഹുലിനോട് 28 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ നിര്‍ദേശത്തോട് സഹകരിക്കാതായതോടെ ആരോഗ്യവകുപ്പ് പൊലീസിന്റെ സഹായം തേടി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഇയാളെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. ഇനിയും പുറത്തിറങ്ങിയാല്‍ ആശുപത്രിയില്‍ നിര്‍ബന്ധിത ഐസൊലേഷനിലാക്കും. നിരീക്ഷണ കാലാവധി കഴിയുമ്പോള്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായേക്കും.

Ernakulam, News, Kerala, Police, Case, Youth, Health, House, Arrest, hospital, Observation, Health department, covid 19; Police case against man in ernakulam

Keywords: Ernakulam, News, Kerala, Police, Case, Youth, Health, House, Arrest, hospital, Observation, Health department, covid 19; Police case against man in ernakulam