Follow KVARTHA on Google news Follow Us!
ad

പ്രവാസി വ്യവസായി ജോയി അറയ്ക്കല്‍ ജീവനൊടുക്കിയതാണെന്ന് ദുബൈ പൊലീസ് സ്ഥിരീകരിച്ചതിന് പിന്നാലെ മരണത്തിനു തൊട്ടുമുന്‍പുള്ള വിവരങ്ങളും പുറത്ത്; 14നില കെട്ടിടത്തില്‍ നിന്നും ചാടിയത് ഓഫീസില്‍ നിശ്ചയിച്ചിരുന്ന യോഗത്തിനു തൊട്ടുമുന്‍പ്; മൃതദേഹം വ്യാഴാഴ്ച രാത്രി ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിക്കും

പ്രവാസി വ്യവസായി ജോയി അറയ്ക്കല്‍ ജീവനൊടുക്കിയതാണെന്നു ദുബൈDubai, News, Suicide, Dead Body, Police Station, Family, Flight, Gulf, World,
ദുബൈ: (www.kvartha.com 30.04.2020) പ്രവാസി വ്യവസായി ജോയി അറയ്ക്കല്‍ ജീവനൊടുക്കിയതാണെന്നു ദുബൈ പൊലീസ് സ്ഥിരീകരിച്ചതിനു പിന്നാലെ മരണത്തിനു തൊട്ടുമുന്‍പുള്ള വിവരങ്ങളും പുറത്തുവന്നു. മാനന്തവാടി സ്വദേശിയായ ജോയി, യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ്.

ഏപ്രില്‍ 23ന് ദുബൈ ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്നു വീണാണു ജോയി അറയ്ക്കലിന്റെ മരണമെന്നും ദുരൂഹതകളില്ലെന്നും ബര്‍ദുബൈ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രി. അബ്ദുല്ല ഖാദിം ബിന്‍ സുറൂറാണ് അറിയിച്ചത്. ഉച്ചയ്ക്ക് 12മണിക്ക് തന്റെ ഓഫീസില്‍ നിശ്ചയിച്ചിരുന്ന യോഗത്തിനു തൊട്ടുമുന്‍പായിരുന്നു ജോയി കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്.

Body of Arakkal Joy brought to Kozhikode airport in a chartered flight Today, Dubai, News, Suicide, Dead Body, Police Station, Family, Flight, Gulf, World

രണ്ടു ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു. പുതിയ എണ്ണ ശുദ്ധീകരണ കമ്പനിയുടെ പൂര്‍ത്തീകരണത്തിലെ കാലതാമസം ജോയിക്കു മനോവിഷമം ഉണ്ടാക്കിയിരുന്നതായി കുടുംബ സുഹൃത്ത് വെളിപ്പെടുത്തി.

പെട്രോള്‍ വിലയിടവില്‍ ഉണ്ടായ നഷ്ടം മൂന്നു മാസത്തിനകം തീരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ പദ്ധതി വൈകുന്നത് മനസ്സിനേറ്റ മുറിവായെന്നു സുഹൃത്ത് പറയുന്നു. അതേസമയം യുഎഇയില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച വ്യവസായിയുടെ പേര് മരണവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നതു ശരിയല്ലെന്നും അദ്ദേഹവുമായി ജോയിക്ക് ഒരു ബന്ധവുമില്ലായിരുന്നുവെന്നും സുഹൃത്ത് വ്യക്തമാക്കി.

എംകോമും സിഎ ഇന്ററും പാസായി 1997ല്‍ ആണ് ജോയി ദുബൈയില്‍ എത്തിയത്. തുടര്‍ന്ന് ക്രൂഡ് ഓയില്‍ വ്യാപാരം, പെട്രോ കെമിക്കല്‍ ഉല്‍പന്ന നിര്‍മാണം, എണ്ണ ടാങ്ക് ശുചീകരണം, അഗ്രോഫാമിങ് എന്നിവയില്‍ തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തു. ഇതിനു പുറമെ മൊബൈല്‍ സേവന ദാതാക്കളായ ഇത്തിസലാത്തിന്റെ പ്രധാന കരാറുകള്‍ ഏറ്റെടുത്തിരുന്ന കമ്പനിയും അദ്ദേഹത്തിന്റേതാണ്.

പുതിയ എണ്ണശുദ്ധീകരണ കമ്പനി നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ എണ്ണ ടാങ്കര്‍ ശുദ്ധീകരണ സ്റ്റേഷനും അദ്ദേഹത്തിന്റേതാണ്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ആഫ്രിക്കയിലും ഇന്ത്യയിലും കമ്പനികള്‍ ഉണ്ട്. ഹൃദ്രോഗംകാരണമാണ് ജോയിയുടെ മരണം എന്നായിരുന്നു തുടക്കംമുതല്‍ ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞിരുന്നത്.

വന്‍കിട നിക്ഷേപകര്‍ക്കു യുഎഇ സര്‍ക്കാര്‍ നല്‍കുന്ന ഗോള്‍ഡ് കാര്‍ഡ് വിസ ഉടമയായ ജോയി, മികച്ച സംരംഭകനുള്ള അവാര്‍ഡും നേടിയിട്ടുണ്ട്. ഏതാനും വര്‍ഷം മുന്‍പ് കപ്പല്‍ വാങ്ങിയതോടെ 'കപ്പല്‍ ജോയി' എന്ന് അറിയപ്പെട്ടു തുടങ്ങി. എന്നാല്‍ 500 മെട്രിക് ടണ്ണിന്റെ കപ്പല്‍ രണ്ടു വര്‍ഷം മുന്‍പു കൈമാറി. ഭാര്യ സെലിന്‍, മക്കളായ അരുണ്‍, ആഷ്ലി എന്നിവര്‍ക്കൊപ്പം ജുമൈറയിലായിരുന്നു താമസം.

ജോയിയുടെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച രാത്രി ചാര്‍ട്ടേഡ് വിമാനത്തില്‍ കോഴിക്കോട് എത്തിക്കും. ദുബൈയില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് മൃതദേഹവുമായി ചാര്‍ട്ടേര്‍ഡ് വിമാനം പുറപ്പെടും. വിമാനത്തില്‍ ഭാര്യ സെലിന്‍, മക്കളായ അരുണ്‍, ആഷ്‌ലി എന്നിവരും മൃതദേഹത്തെ അനുഗമിക്കും.

ചൊവ്വാഴ്ച കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നതിന് പ്രത്യേക വിമാനം ഏര്‍പ്പാടു ചെയ്തിരുന്നെങ്കിലും അവസാനനിമിഷം വിമാനത്തിനുള്ള അനുമതി റദ്ദാക്കുകയായിരുന്നു. അബൂദബിയില്‍നിന്ന് ലഭിക്കേണ്ട ഒരു രേഖയുടെ പേരിലാണ് ചൊവ്വാഴ്ചത്തെ യാത്ര മുടങ്ങിയത്. ഈ രേഖ ബുധനാഴ്ച രാത്രിയോടെ ലഭിച്ചു. ദുബൈയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം മാനന്തവാടിയിലെ അറയ്ക്കല്‍ പാലസ് എന്ന വീട്ടിലെത്തിച്ചശേഷമായിരിക്കും സംസ്‌കാരം.

Keywords: Body of Arakkal Joy brought to Kozhikode airport in a chartered flight Today, Dubai, News, Suicide, Dead Body, Police Station, Family, Flight, Gulf, World.