Follow KVARTHA on Google news Follow Us!
ad

അധ്യാപകന്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയ വിദ്യാര്‍ത്ഥിനിയെയും കുടുംബത്തെയും സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പടുത്തിയ ബി ജെ പി നേതാവ് അറസ്റ്റില്‍

പാനൂര്‍ പാലത്തായി യു പി സ്‌കൂളില്‍ അധ്യാപകന്റെ ലൈംഗിക Kannur, Local-News, News, Trending, Crime, Criminal Case, Social Network, BJP, Leader, Kerala,
കണ്ണൂര്‍: (www.kvartha.com 02.04.2020) പാനൂര്‍ പാലത്തായി യു പി സ്‌കൂളില്‍ അധ്യാപകന്റെ ലൈംഗിക ചൂഷണത്തിനിരയായ വിദ്യാര്‍ത്ഥിനിക്കും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പ്രചരണം നടത്തിയ ബി ജെ പി നേതാവ് അറസ്റ്റില്‍.

സാമൂഹിക മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചരണവും അപകീര്‍ത്തികരമായ പരാമര്‍ശവും നടത്തിയ ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചെണ്ടയാട് ചമ്പളോന്റവിട പ്രമോദനെ (42)നെയാണ് പാനൂര്‍ സി ഐ ഫായിസ് അലി അറസ്റ്റ് ചെയ്തത്.

BJP leader held for allegedly abusing a student and his family,Kannur, Local-News, News, Trending, Crime, Criminal Case, Social Network, BJP, Leader, Kerala

പാലത്തായി പീഡനക്കേസില്‍ പ്രതിയായ ബി ജെ പി നേതാവും അധ്യാപകനുമായ പത്മരാജന് അനുകൂലമായി സോഷ്യല്‍ മീഡിയില്‍ പ്രചരണം നടത്തുകയും, പീഡനത്തിനിരയായ

ഒമ്പത് വയസുകാരിയായ വിദ്യാര്‍ഥിനിയെയും, ഉമ്മയെയും സ്‌കൂളിന് സമീപത്തെ മദ്രസയെയും മദ്രസ അധ്യാപകരെയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിനാണ് അറസ്റ്റ്. ഇതിനെതിരെ ഇവര്‍
നല്‍കിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങള്‍ വഴി വലിയ രീതിയിലുള്ള പ്രചരണമാണ് നടത്തിയത്. പ്രതിയെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

BJP leader held for allegedly abusing a student and his family,Kannur, Local-News, News, Trending, Crime, Criminal Case, Social Network, BJP, Leader, Kerala

അതേസമയം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസ് ചുമത്തപ്പെട്ട ബി ജെ പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും പാലത്തായി യു പി സ്‌കൂള്‍ അധ്യാപകനുമായ പത്മരാജന്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ ബംഗളൂരുവിലേക്ക് മുങ്ങിയെന്നാണ് സൂചന. ഇയാളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, എസ് ഡി പി, ഐ ഡി വൈ എഫ് ഐ സംഘടനകള്‍ സ്റ്റേഷനു മുന്നില്‍ വിവിധ സമരപരിപാടികള്‍ നടത്തിയിരുന്നു.

പിതാവില്ലാത്ത കുട്ടി പാലത്തായി യു പി സ്‌കൂളില്‍ പഠിച്ചു വരികയാണ്. ആരോപണ വിധേയനായ അധ്യാപകന്‍ ബാലികയെ മൂന്നു തവണ ശൗചാലയത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പറഞ്ഞ് ഭിഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. എന്നാല്‍ അധ്യാപകനെ രാഷ്ട്രീയ വൈരാഗ്യം വെച്ച് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് ബി ജെ പി കുത്തുപറമ്പ് മണ്ഡലം നേതാക്കള്‍ രംഗത്തു വന്നിരുന്നു.

ഇതിനെ തുടര്‍ന്നാണ് പൊലീസ് വീണ്ടും പുനരന്വേഷണം നടത്തി പരാതി വ്യാജമല്ലെന്നും കുറ്റകൃത്യത്തില്‍ അധ്യാപകന് പങ്കുണ്ടെന്നും വ്യക്തമാക്കിയത്. ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ആരോപണ വിധേയനായ അധ്യാപകന്‍ പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി കര്‍ശനമായ നടപടികള്‍ സ്വീകരിച്ച വ്യക്തിയാണെന്നും ഈ വൈരാഗ്യത്തിലാണ് ചിലര്‍ കെട്ടിച്ചമച്ച ആരോപണങ്ങളുമായി രംഗത്തു വന്നതെന്നും ബി ജെ പി മണ്ഡലം നേതാക്കള്‍ ആരോപിക്കുന്നു.

എന്നാല്‍ ഇതിനെ പൂര്‍ണമായി തള്ളിക്കളഞ്ഞു കൊണ്ടാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. ആരോപണ വിധേയനായ അധ്യാപകനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, ഡി വൈ എഫ് ഐ, എസ് ഡി പി ഐ സംഘടനകള്‍ പൊലീസ് സ്റ്റേഷനു മുന്‍പില്‍ ധര്‍ണ നടത്തിയിരുന്നു.

Keywords: BJP leader held for allegedly abusing a student and his family,Kannur, Local-News, News, Trending, Crime, Criminal Case, Social Network, BJP, Leader, Kerala.