Follow KVARTHA on Google news Follow Us!
ad

മോഷ്ടിച്ചടുത്ത ബൈക്കിന് വ്യാജ നമ്പറുമിട്ട് കറങ്ങവെ പൊലീസിനെ കണ്ട് പുഴയില്‍ ചാടി, നീന്തിക്കയറിയശേഷം ഇതര സംസ്ഥാന തൊഴിലാളിയുടെ വസ്ത്രമിട്ട് ആള്‍മാറാട്ടം; കളവ് നടത്തി സിനിമാ സ്റ്റൈലില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കൗമാരക്കാരെ നാട്ടുകാരുടെ സഹായത്തോടെ കുടുക്കി പൊലീസ്

മോഷ്ടിച്ചടുത്ത ബൈക്കിന് വ്യാജ നമ്പറുമിട്ട് കറങ്ങവെ സിനിമാ സ്റ്റൈലില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കൗമാരപ്രായക്കാരെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പൊക്കി.News, Kerala, Kozhikode, Bike, Theft, Police, Arrested, Gang, Bike hackers arrested in Kozhikode
കോഴിക്കോട്: (www.kvartha.com 30.04.2020) മോഷ്ടിച്ചടുത്ത ബൈക്കിന് വ്യാജ നമ്പറുമിട്ട് കറങ്ങവെ സിനിമാ സ്റ്റൈലില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കൗമാരപ്രായക്കാരെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പൊക്കി. പ്രതികളെ കോഴിക്കോട് മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പൊലീസ് പട്രോളിംഗിനിടെ ഹെല്‍മറ്റും മാസ്‌കും ധരിക്കാതെ അമിത വേഗതയില്‍ വന്ന ബൈക്കിനെ പൊലീസ് പിന്തുടരുകയായിരുന്നു. പൊലീസ് പിന്തുടര്‍ന്നതോടെ പ്രതികള്‍ ഇരുവഞ്ഞിപുഴയില്‍ ചാടിയെങ്കിലും പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

മുക്കം പാലത്തിന് സമീപത്ത് നിന്ന് ഇവര്‍ പൊലീസിനെ കണ്ട് ഇരുവഞ്ഞിപുഴയില്‍ ചാടി. എന്നാല്‍ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇവരെ കുരുക്കുകയായിരുന്നു. പുഴ നീന്തിക്കയറിയ ഒരാളെ നാട്ടുകാര്‍ പിടികൂടി. രണ്ടാമന്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആള്‍മാറാട്ടം നടത്തി രക്ഷപെടാന്‍ ശ്രമിച്ച രണ്ടാമനും പിടിയിലായി.

News, Kerala, Kozhikode, Bike, Theft, Police, Arrested, Gang, Bike hackers arrested in Kozhikode

ഇതര സംസ്ഥാന തൊഴിലാളിയുടെ വസ്ത്രമിട്ട് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. ബൈക്ക് മോഷ്ടിച്ചതാണെന്ന് ഇരുവരും മൊഴി നല്‍കി. ബൈക്കിന്റെ നമ്പര്‍ വ്യാജമെന്നും തെളിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മൂന്നാമനും പിടിയിലായി. ഇവര്‍ മോഷ്ടിച്ച പള്‍സര്‍ ബൈക്കും, സ്‌കൂട്ടറും കണ്ടെടുത്തു. മൂന്ന് പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്.

കൂടുതല്‍ മോഷണങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
  
Keywords: News, Kerala, Kozhikode, Bike, Theft, Police, Arrested, Gang, Bike hackers arrested in Kozhikode