Follow KVARTHA on Google news Follow Us!
ad

വരാനിരിക്കുന്ന ദിനങ്ങള്‍ നിര്‍ണായകം; ലോക് ഡൗണ്‍ കാലാവധി നീട്ടുമോയെന്ന കാര്യത്തിലും പ്രതികരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇനി വരാനിരിക്കുന്ന ദിനങ്ങള്‍News, National, New Delhi, Health Minister, Central Government, Lockdown, COVID19, Biggest Challenge Health Minister of India Dr Harsh Vardhan Response about Covid-19
ന്യൂഡെല്‍ഹി: (www.kvartha.com 02.04.2020) കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇനി വരാനിരിക്കുന്ന ദിനങ്ങള്‍ നിര്‍ണ്ണായകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് നാല് ആഴ്ച വരെ സമയമെടുത്തേക്കും. നിലവില്‍ സമൂഹ വ്യാപനം തടയുന്നതില്‍ ലോക്ക് ഡൗണ്‍ഫലപ്രദമാണ്. രാജ്യത്ത് വിദേശത്ത് നിന്നെത്തിയവരിലും അവരുമായി ബന്ധപ്പെട്ടവരിലുമാണ് രോഗബാധ കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

News, National, New Delhi, Health Minister, Central Government, Lockdown, COVID19, Biggest Challenge Health Minister of India Dr Harsh Vardhan Response about Covid-19

രോഗം പ്രതിരോധിക്കുന്നതിനുള്ള മരുന്നുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരേയും വാക്‌സിനിലേക്ക് എത്തിയിട്ടില്ല. രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവരിലാണ് കോവിഡ് രോഗം കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം ലോക് ഡൗണ്‍ കാലവധി നീട്ടുമോയെന്നതിന് മന്ത്രി കൃത്യമായ മറുപടി നല്‍കാതെ ഇനിയും കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നിലവില്‍ ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകളനുസരിച്ച് 50 ആയി. 1965 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1764 പേര്‍ ചികിത്സയിലുണ്ട്. 151 പേര്‍ക്ക് രോഗം ഭേദമായി.

Keywords: News, National, New Delhi, Health Minister, Central Government, Lockdown, COVID19, Biggest Challenge Health Minister of India Dr Harsh Vardhan Response about Covid-19