» » » » » » » » » » » » » കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ജര്‍മനിയിലും നെതര്‍ലാന്‍ഡിലും 100 പള്ളികളില്‍ നിന്നും ബാങ്കുവിളി ഉയര്‍ന്നു

ജര്‍മനി: (www.kvartha.com 05.04.2020) കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ജര്‍മനിയിലും നെതര്‍ലാന്‍ഡിലും 100 പള്ളികളില്‍ നിന്നും ബാങ്കുവിളി ഉയര്‍ന്നു. ജര്‍മനിയിലെ ഏറ്റവും വലിയ തുര്‍ക്കി മുസ്ലിം അസോസിയേഷനുകളിലൊന്നായ ഡിഐടിഐബി, ഐജിഎംജി (ഇസ്ലാമിക് കമ്മ്യൂണിറ്റി നാഷണല്‍ വ്യൂ) എന്ന ടര്‍ക്കിഷ്-മുസ്ലിം വിഭാഗത്തില്‍പെട്ട പള്ളികളില്‍ നിന്നുമാണ് ബാങ്കുവിളി ഉയര്‍ന്നത്.
ജര്‍മനിയില്‍ ഉച്ചഭാഷിണി വഴിയുള്ള ബാങ്കുവിളി അനുവദനീയമല്ല. അതിനിടയിലാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേക്കാന്‍ ഉച്ചഭാഷിണി വഴിയുള്ള ബാങ്കുവിളി ഉയര്‍ന്നത്.

Azaan Given In 100 Mosques of Germany and Netherland Amid Coronavirus, News, Health, Health & Fitness, Mosque, Muslim, Religion, Spain, Italy, World

ജര്‍മനിയിലെ എസ്സെനിലെ ഡിഐടിബി പ്രതിനിധി ഫഹ്രെറ്റിന്‍ ആല്‍പ്‌റ്റെകിന്‍ അനഡോലു ഏജന്‍സിയുമായി ഇതേക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്;

 ജര്‍മനിയിലെ അമ്പതിലധികം പള്ളികളില്‍ നിന്നും വെള്ളിയാഴ്ച ബാങ്കുവിളി ഉയര്‍ന്നു. എന്നാല്‍ ഉച്ചഭാഷിണികളിലൂടെയുള്ള ബാങ്കുവിളി ജര്‍മനിയില്‍ അനുവദനീയമല്ലെന്നും ഫഹ്രെറ്റിന്‍ ആല്‍പ്റ്റെക്കിന്‍ വ്യക്തമാക്കി.

മറുവശത്ത്, കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള ഐക്യദാര്‍ഢ്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെതര്‍ലാന്‍ഡിലും ബാങ്കുവിളി ഉയര്‍ന്നു. പാകിസ്ഥാനില്‍ എല്ലാ ദിവസവും രാത്രി 10 മണിക്ക് ബാങ്ക് വിളിക്കാറുണ്ട്.

സ്പെയിനിനും ഇറ്റലിക്കും ശേഷം കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യമാണ് ജര്‍മനി. ജര്‍മനിയില്‍ കൊറോണ വൈറസ് ബാധിച്ചുള്ള മരണസംഖ്യ വെള്ളിയാഴ്ച വരെ 1,230 ആയിരുന്നു. അതേസമയം നെതര്‍ലാന്‍ഡിലെ മരണസംഖ്യ 1,487 കവിഞ്ഞു.

ഒക്ടോബറില്‍ ചൈനയിലെ വുഹാനില്‍ ആണ് ആദ്യമായി വൈറസ് കണ്ടെത്തിയത്. അതിനുശേഷം, കൊറോണ വൈറസ് ഇപ്പോള്‍ ലോകമെമ്പാടും ലക്ഷക്കണക്കിനാളുകള്‍ക്കാണ് പിടിപെട്ടിട്ടുള്ളത്.

ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി ശേഖരിച്ച കണക്കനുസരിച്ച്, ലോകമെമ്പാടും ഒരുദശലക്ഷത്തിലധികം കൊറോണ വൈറസ് കേസുകള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു, കൊറോണ വൈറസ് ബാധിച്ച് 58,000 ത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,25,000 ത്തിലധികം ആളുകള്‍ രോഗത്തില്‍ നിന്നും മോചനം നേടിയതായും സ്ഥിരീകരിച്ചു.

Keywords: Azaan Given In 100 Mosques of Germany and Netherland Amid Coronavirus, News, Health, Health & Fitness, Mosque, Muslim, Religion, Spain, Italy, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal