Follow KVARTHA on Google news Follow Us!
ad

കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്ന് പേരും 28 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ കൂത്തുപറമ്പ് സ്വദേശികള്‍

കണ്ണൂര്‍ ജില്ലയില്‍ പുതുതായി കൊവിഡ് വൈറസ് രോഗം ബാധിച്ചവരില്‍ Kannur, News, Health, Health & Fitness, hospital, Treatment, kasaragod, Patient, Kerala,
കണ്ണൂര്‍: (www.kvartha.com 28.04.2020) കണ്ണൂര്‍ ജില്ലയില്‍ പുതുതായി കൊവിഡ് വൈറസ് രോഗം ബാധിച്ചവരില്‍ മൂന്നുപേരും കൂത്തുപറമ്പ് മേഖലയിലുള്ളവര്‍. കൂത്തുപറമ്പ് നഗരത്തിനടുത്തുള്ള മുര്യാട് സ്വദേശികളായ രണ്ടു പേര്‍ക്കും ഒരു ചെറുവാഞ്ചേരി സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍കോട് അജാനൂര്‍ സ്വദേശിയാണ് കൊവിഡ് പുതുതായി സ്ഥിരീകരിച്ച മറ്റൊരാള്‍.

സംസ്ഥാനത്ത് പുതുതായി നാലുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചവരില്‍ കണ്ണൂരില്‍ നിന്നുള്ള മൂന്നു പേരും കാസര്‍കോട് നിന്നുള്ള ഒരാളും വിദേശത്തു നിന്നും വന്ന് 28 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞവരാണ്. നാലുപേര്‍ക്ക് ടെസ്റ്റ് നെഗറ്റീവായി. കണ്ണൂര്‍ രണ്ട് പേര്‍ക്കും കാസര്‍കോട് രണ്ട് പേര്‍ക്കുമാണ് ഫലം നെഗറ്റീവായത്.

3 Covid confirmed in Kannur district, Kannur, News, Health, Health & Fitness, Hospital, Treatment, Kasaragod, Patient, Kerala

സംസ്ഥാനത്ത് ഇതുവരെ 485 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 123 പേരാണ് നിലവില്‍ ചികിത്സയില്‍. ഇതുവരെ 23,980 സാമ്പിളുകള്‍ പരിശോധിച്ചു. 23,277 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടിയവര്‍ എന്നിവരില്‍ നിന്ന് 885 സാമ്പിളുകള്‍ ശേഖരിച്ചു.

ഇതില്‍ 801 നെഗറ്റീവാണ്. കഴിഞ്ഞദിവസം 3,101 സാമ്പിളുകള്‍ സംസ്ഥാനത്തെ 14 ലാബുകളില്‍ പരിശോധിച്ചു. 2682 എണ്ണം നെഗറ്റീവാണ്. പോസിറ്റീവായത് മൂന്ന്. 391 റിസള്‍ട്ട് വരാനുണ്ട്. 25 സാമ്പിളുകള്‍ പുനപരിശോധനക്ക് അയച്ചു. പോസിറ്റീവായവരെ കണ്ടെത്തി ആശുപത്രിയിലാക്കി.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് കാസര്‍കോട് 175. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 89 പേരെ ചികിത്സിച്ച് ഭേദമാക്കി. ഇവിടുത്തെ അവസാനത്തെ രോഗിയെയും ചൊവ്വാഴ്ച വിട്ടയച്ചു.

രണ്ടു ജില്ലകളിലും പുതിയ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യമാകെ മെയ് മൂന്ന് മുതല്‍ നല്‍കുന്ന ലോക് ഡൗണ്‍ ഇളവ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള കണ്ണൂരും തൊട്ടടുത്ത കാസര്‍കോട്ടും ബാധകമാവില്ല. റെഡ് സോണ്‍ പ്രദേശങ്ങളായ ഈ രണ്ടു ജില്ലകളിലും മെയ് 15 വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് സൂചന. ഏറ്റവും കുടുതല്‍ കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളുള്ളതും ഈ രണ്ട് ജില്ലകളിലാണ്.

Keywords: 3 Covid confirmed in Kannur district, Kannur, News, Health, Health & Fitness, Hospital, Treatment, Kasaragod, Patient, Kerala.