Follow KVARTHA on Google news Follow Us!
ad

സമ്പര്‍ക്ക വിലക്ക് ലംഘിച്ച് റോഡിലിറങ്ങി; ചോദ്യംചെയ്ത എസ് ഐയുടെ കൈയില്‍ കടിച്ച് പരിക്കേല്‍പിച്ചു, മറ്റ് പൊലീസുകാരെ ആക്രമിച്ചു; വിദേശത്തുനിന്നും നാട്ടിലെത്തിയ യുവാവ് റിമാന്‍ഡില്‍

സമ്പര്‍ക്കവിലക്ക് ലംഘിച്ച് റോഡിലിറങ്ങിയതിനെ ചോദ്യംNews, Trending, attack, Police, Remanded, Jail, Health, Health & Fitness, Court, Vehicles, Kerala,
കല്പറ്റ: (www.kvartha.com 27.03.2020) സമ്പര്‍ക്കവിലക്ക് ലംഘിച്ച് റോഡിലിറങ്ങിയതിനെ ചോദ്യംചെയ്ത പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ യുവാവ് റിമാന്‍ഡില്‍. മുട്ടില്‍ പിലാക്കല്‍ ഷിഹാബുദ്ദീന്‍ (30) ആണ് റിമാന്‍ഡിലായത്. കല്പറ്റ മുന്‍സിഫ് മജിസ്ട്രേറ്റ് എം സി ബിജു ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ഇയാള്‍ക്ക് സമ്പര്‍ക്കവിലക്കുള്ളതിനാല്‍ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടി നിന്നവരെ ഒഴിപ്പിക്കുന്നതിനിടെ ബുധനാഴ്ച വൈകിട്ട് മുട്ടില്‍ കുഞ്ഞുണ്ണിപ്പടിയിലാണ് സംഭവം. കൂട്ടംകൂടി നിന്നവരെ പിരിച്ചുവിടാന്‍ കല്പറ്റ എസ് ഐ അബ്ബാസ് അലിയുടെ നേതൃത്വത്തിലെത്തിയ പൊലീസിനുനേരെ ഷിഹാബുദ്ദീന്‍ കയര്‍ത്തുസംസാരിച്ചു.

Youth violates quarantine and attacked police in Kalpetta, News, Trending, attack, Police, Remanded, Jail, Health, Health & Fitness, Court, Vehicles, Kerala

വിദേശയാത്ര കഴിഞ്ഞെത്തിയ ഇയാള്‍ക്ക് ആരോഗ്യവകുപ്പ് നേരത്തേ സമ്പര്‍ക്കവിലക്ക് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതു ലംഘിച്ചാണ് ഇയാള്‍ പുറത്തിറങ്ങിയത്. പൊലീസിനെ കണ്ട് മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടെങ്കിലും ഇയാള്‍ പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് സ്റ്റേഷനിലേക്കു കൊണ്ടുപോകാനായി പൊലീസ് വാഹനത്തില്‍ കയറ്റിയപ്പോള്‍ ഇയാള്‍ എസ് ഐ യുടെ കൈയില്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. മറ്റു പോലീസുകാരെയും ആക്രമിച്ചു.

Keywords: Youth violates quarantine and attacked police in Kalpetta, News, Trending, attack, Police, Remanded, Jail, Health, Health & Fitness, Court, Vehicles, Kerala.