Follow KVARTHA on Google news Follow Us!
ad

കൊറോണ ചികിത്സയ്ക്ക് ഗോമൂത്രം നല്‍കി; സന്നദ്ധ പ്രവര്‍ത്തകന്‍ രോഗബാധിതനായി, ബിജെപി നേതാവ് അറസ്റ്റില്‍

കൊറോണ ചികിത്സയ്ക്ക് ഗോമൂത്രം നല്‍കി; സന്നദ്ധ പ്രവര്‍ത്തകന്‍ രോഗബാധിതനായി, ബിജെപി നേതാവ് അറസ്റ്റില്‍ Volunteer falls ill after drinking cow urine, BJP Leader arrested for hosting party
കൊല്‍ക്കത്ത: (www.kvartha.com 18.03.2020) പശ്ചിമബംഗാളില്‍ കോവിഡ് 19നെ പ്രതിരോധിക്കാനെന്ന പേരില്‍ ഗോമൂത്ര പാര്‍ട്ടി നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ഗോമൂത്രം കുടിച്ച്‌ സന്നദ്ധ പ്രവര്‍ത്തകന്‍ രോഗബാധിതനായതിനെ തുടർന്നാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തതത്. നോര്‍ത്ത് കൊല്‍ക്കത്തയിലെ ജൊരസാഖോ മേഖലയിലെ ബിജെപി നേതാവ് നാരായണ്‍ ചാറ്റര്‍ജിയെയാണ് സന്നദ്ധ പ്രവര്‍ത്തകന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.


cow urine supply: bjp leader arrested in bengal

കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി ഇയാൾ ഗോശാലയ്ക്ക് സമീപം ജോലി ചെയ്തിരുന്ന സന്നദ്ധ പ്രവര്‍ത്തകന് ഗോമൂത്രം നല്‍കുകയായിരുന്നു. പിന്നാലെ ഇയാള്‍ക്ക് കടുത്ത അസ്വസ്ഥതയും മറ്റും അനുഭവപ്പെട്ടു. തുടർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുശേഷമാണ് സന്നദ്ധപ്രവർത്തകർ പോലീസിൽ പരാതി നൽകിയത്.

എന്നാല്‍ അറസ്റ്റിന് എതിരെ ബിജെപി നേതൃത്വം രംഗത്ത് വന്നു. ചാറ്റര്‍ജി ഗോമൂത്രം വിതരണം ചെയ്തു, പക്ഷേ ആളുകളെ പറ്റിച്ചിട്ടില്ലെന്നാണ് ബിജെപിയുടെ വാദം. ഗോമൂത്രമാണെന്ന് പറഞ്ഞാണ് അദ്ദേഹം വിതരണം നടത്തിയതെന്നും ബിജെപി നേതൃത്വം അവകാശപ്പെട്ടു.

Summary: Volunteer falls ill after drinking cow urine, BJP Leader arrested for hosting party