Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ചുവര് തകര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് പരിക്കേറ്റു

സൗദിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ചുവര് തകര്‍ന്ന് Riyadh, News, Gulf, World, Accident, Death, Injured, hospital, Building Collapse
റിയാദ്: (www.kvartha.com 28.03.2020) സൗദിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ചുവര് തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ടാണ് ജിദ്ദ റുവൈസ് ഡിസ്ട്രിക്റ്റില്‍ അപകടമുണ്ടായെന്ന വിവരം ലഭിച്ചതെന്ന് മക്ക മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ ഉസ്മാന്‍ അല്‍ഖര്‍നി പറഞ്ഞു.

വിവരമറിഞ്ഞ് ഉടന്‍ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സിമന്റ് കട്ടകള്‍ കൊണ്ടുണ്ടാക്കിയ ചുമരാണ് നിലംപൊത്തി തൊഴിലാളികളുടെ മേല്‍ പതിച്ചത്. അതിനടിയില്‍ കുടുങ്ങിയവരെ പുറത്തെടുക്കുകയും കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. മരിച്ച രണ്ടുപേരും പരിക്കേറ്റയാളും ഏഷ്യന്‍ രാജ്യക്കാരാണ്. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു.

Riyadh, News, Gulf, World, Accident, Death, Injured, hospital, Building Collapse, Two died and one injured in building wall under construction collapsed in saudi

Keywords: Riyadh, News, Gulf, World, Accident, Death, Injured, hospital, Building Collapse, Two died and one injured in building wall under construction collapsed in saudi