Follow KVARTHA on Google news Follow Us!
ad

കൂറുമാറ്റത്തിന് തിരിച്ചടി; ബിജെപിയിലേക്ക് ചുവടുമാറി മണിക്കൂറുകള്‍ക്കുള്ളില്‍ സിന്ധ്യക്കെതിരെ അഴിമതിക്കേസ്, പകപോക്കലെന്ന് ആരോപണം

മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്ക് കുടിയേറിയ ജോതിരാദിത്യ സിന്ധ്യക്കും News, National, India, Bopal, BJP, Politics, Jyothiraditya Scindia, Case, Corruption, Scindia is Accused of Corruption and Forgery
ഭോപ്പാല്‍: (www.kvartha.com 13.03.2020) മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്ക് കുടിയേറിയ ജോതിരാദിത്യ സിന്ധ്യക്കും കുടുംബത്തിനുമെതിരെ കള്ളപ്രമാണമുണ്ടാക്കി വസ്തുതട്ടിപ്പ് നടത്തിയെന്ന പരാതിയിന്‍ മേല്‍ നടപടി. മദ്ധ്യപ്രദേശ് സര്‍ക്കാറിന്റെ ഇക്കണോമിക്ക് ഒഫെന്‍സസ് വിംഗ്( ഇ.ഒ.ഡബ്ല്യു) വ്യാഴാഴ്ച കേസിന്റെ അന്വേഷണം ആരംഭച്ചു.

News, National, India, Bopal, BJP, Politics, Jyothiraditya Scindia, Case, Corruption, Scindia is Accused of Corruption and Forgery

ജോതിരാദിത്യ സിന്ധ്യ ബുധനാഴ്ച കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് കൂറുമാറ്റം നടത്തിയിരുന്നു. സിന്ധ്യക്കൊപ്പം കൂറ് മാറ്റത്തിനായി നില്‍ക്കുന്ന 22 എം എല്‍ എമാരും മദ്ധ്യപ്രദേശിലെ കമല്‍ നാഥ് സര്‍ക്കാറിന് ഭീഷണിയാണ്. ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ ബി ജെ പി സര്‍ക്കാര്‍ മദ്ധ്യപ്രദേശില്‍ അധികാരത്തില്‍ വരും. അതിനായുള്ള പടയൊരുക്കങ്ങള്‍ ബി ജെ പി പാളയത്തില്‍ തുടങ്ങിയിട്ടുണ്ട്.

സുരേന്ദ്ര ശ്രീവാസ്തവയുടെ പരാതിയനുസരിച്ച് സിന്ധ്യക്കെതിരായ കേസ് അന്വേഷിക്കാനുള്ള ഉത്തരവ് നല്‍കിക്കഴിഞ്ഞെന്ന് ഇക്കണോമിക്ക് ഒഫന്‍സസ് വിംഗിലെ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശ്രീവാസ്തവ വ്യാഴാഴ്ച നല്‍കിയ പരാതിയില്‍ മഹല്‍ഗാവില്‍ സിന്ധ്യയും കുടുംബവും വ്യാജരേഖകള്‍ നിര്‍മ്മിച്ച് വസ്തു വിറ്റതായും, ആ ഭൂമി 2009ലെ രേഖകളിലുള്ളതിനെക്കാള്‍ 6,000 ചതുരശ്ര അടി ചെറുതാണെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇതിനെതിരെയുള്ള പരാതി 2014ല്‍ ലഭിച്ചെങ്കിലും കാര്യമായി അന്വേഷിക്കാതെ 2018ല്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. വീണ്ടും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പുനരന്വേഷണം നടത്തുന്നതെന്നും ഇ ഒ ഡബ്ല്യു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'2014ല്‍ അന്വേഷിച്ച കേസ് ഇപ്പോള്‍ പുറത്തെടുത്തത് രാഷ്ട്രീയ പകപോക്കലാണ്. നിയമത്തിലും ഭരണഘടനയിലും വിശ്വാസം ഉള്ളതിനാല്‍ ഭയപ്പെടുന്നില്ല. ഈ പ്രവൃത്തിക്ക് ഉചിതമായ മറുപടി കമല്‍ നാഥിന് നല്‍കുമെന്ന്' സിന്ധ്യയുടെ സന്തതസഹചാരിയായ പങ്കജ് ചതുര്‍വേദി ആരോപിച്ചു.

Keywords: News, National, India, Bopal, BJP, Politics, Jyothiraditya Scindia, Case, Corruption, Scindia is Accused of Corruption and Forgery