Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ കൊറോണ പടരുന്നു, ഒരു ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത് 67 പേര്‍ക്ക്, ആശങ്കയോടെ പ്രവാസികള്‍

സൗദിയില്‍ കൊറോണ പടരുന്നു, ഒരു ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത് 67 പേര്‍ക്ക് Saudi Arabia Reports 67 new coronavirus cases
റിയാദ്: (www.kvartha.com 19.03.2020) സൗദിയിൽ പുതുതായി 67 പേര്‍ക്ക് കൂടി ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 238 ആയി ഉയര്‍ന്നു. ഇതില്‍ 45 പേര്‍ രണ്ട് ദിവസം മുമ്പാണ് സൗദിയിലെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബ്രിട്ടൻ, തുര്‍ക്കി,​ സ്‌പെയിന്‍,​ സ്വിറ്റ്സര്‍ലന്‍ഡ്,​ ഫ്രാന്‍സ്,​ ഇന്‍ഡോനേഷ്യ, ​ഇറാഖ് എന്നിവടങ്ങളില്‍ നിന്ന് വന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ വിമാനത്താവളത്തില്‍ നിന്ന് നേരെ നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. പതിനൊന്നുപേര്‍ രോഗബാധിതരുമായി അടുത്തിടപഴകിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.


Saudi reports new coronavirus cases

കഴി‌ഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 67പേരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് അരോഗ്യമന്ത്രാലയം വ്യക്തമാക്കി. 238 പേരില്‍ ആറ് പേര്‍ രോഗമുക്തരായി. ബാക്കിയുള്ളവര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഷെയ്‌ക്ക് ഹാന്‍ഡുകള്‍ ഒഴിവാക്കാനും, ​ഇടയ്‌ക്കിടെ കൈകള്‍ വൃത്തിയാക്കാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Summary: Saudi Arabia Reports 67 new coronavirus cases