Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ 51 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു: ആകെ 562 ആയി, ഇന്നുമുതല്‍ കര്‍ഫ്യു, നിയമം ലംഘിച്ച് പുറത്തിറങ്ങിയാൽ 10,000 റിയാൽ പിഴ

സൗദിയില്‍ 51 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു: ആകെ 562 ആയി Saudi Arabia reports 51 new cases of Coronavirus
റിയാദ്: (www.kvartha.com 23.03.2020) സൗദിയിൽ തിങ്കളാഴ്ച 51 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 562 ആയി ഉയർന്നു. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 25 പേർ നേരത്തെ രോഗബാധിതരുമായി അടുത്ത് ഇടപഴകിയവരാണ്. 26 പേരാകട്ടെ രോഗബാധിത രാജ്യങ്ങളിൽ യാത്ര ചെയ്‌ത്‌ തിരിച്ചുവന്നവരും. ഇതിനകം 19 രോഗമുക്തി നേടി ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.


Saudi Arabia reports 51 new coronavirus cases

അതേസമയം, വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച കർഫ്യു പ്രാബല്യത്തിൽ വന്നു. വൈകിട്ട് ഏഴുമണി മുതൽ രാവിലെ ആറു മണിവരെ 21 ദിവസത്തേക്കാണ് കര്ഫ്യൂ. നിയമം ലംഘിച്ചും അനാവശ്യമായും പുറത്തിറങ്ങുന്നവർക്ക് ആദ്യം പതിനായിരം റിയാൽ പിഴ ലഭിക്കും. രണ്ടാം തവണയും നിയമം ലംഘിച്ചാൽ 20,000 റിയാൽ പിഴയും പിഴയും തടവു ശിക്ഷയും ലഭിക്കും.

Summary: Saudi Arabia reports 51 new cases of Coronavirus