Follow KVARTHA on Google news Follow Us!
ad

കൊറോണ ബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രി അടച്ചിട്ടു; പുതിയ രോഗികള്‍ക്ക് വിലക്ക്; രോഗികളെ സന്ദര്‍ശിച്ചവരുടെ വിശദാംശങ്ങള്‍ പൊലീസ് തിരയുന്നു

ചികിത്സയിലായിരുന്ന രോഗിക്ക് കൊറോണ രോഗബാധ കണ്ടെത്തിയതിനെMumbai, News, hospital, Treatment, Patient, Visitors, Health, Health & Fitness, National,
മുംബൈ: (www.kvartha.com 28.03.2020) ചികിത്സയിലായിരുന്ന രോഗിക്ക് കൊറോണ രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ആശുപത്രി താല്‍കാലികമായി അടക്കാന്‍ ഉത്തരവിട്ടു. മുംബൈയില്‍ മുലുന്ദ് ഈസ്റ്റിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ നാലു ദിവസമായി ചികിത്സയിലായിരുന്ന 85 കാരിക്ക് കൊറൊണ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ഐസൊലേഷന്‍ സജ്ജമായ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി.

ഇതേതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗികളെ കൂടാതെ മുഴുവന്‍ ജീവനക്കാരും പതിനാലു ദിവസത്തെ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇവരില്‍ നിന്നും ശേഖരിച്ച രക്ത സാമ്പിളുകളുടെ പരിശോധനഫലം ലഭിച്ചതിനു ശേഷം പുനര്‍നടപടികള്‍ ആരംഭിക്കുമെന്നു അധികൃതര്‍ അറിയിച്ചു. അതേ സമയം കഴിഞ്ഞ നാലുദിവസത്തില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗികളെ സന്ദര്‍ശിച്ചവരുടെ വിശദാംശങ്ങള്‍ ശേഖരിക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു.

Private hospital in Mumbai temporarily closed due to corona, Covid 19, Mumbai hospital, Trending, Mumbai, News, Hospital, Treatment, Mulund, Health, Health & Fitness, National

വിദേശത്ത് നിന്നും ഈയിടെ തിരിച്ചെത്തിയ മകനില്‍ നിന്നുമാണു രോഗം പടര്‍ന്നതെന്നു ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കൊറോണ രോഗബാധിയായ മകന്‍ മുംബൈയിലെ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Private hospital in Mumbai temporarily closed due to corona, Covid 19, Mumbai hospital, Trending, Mumbai, News, Hospital, Treatment, Mulund, Health, Health & Fitness, National.