Follow KVARTHA on Google news Follow Us!
ad

കൊറോണ: സ്പാനിഷ് രാജകുമാരി മരിയ തെരേസ അന്തരിച്ചു, വൈറസ് ബാധിതയായി മരിക്കുന്ന ആദ്യ രാജകുടുംബാംഗം

കൊറോണ: സ്പാനിഷ് രാജകുമാരി മരിയ തെരേസ അന്തരിച്ചു Princess Maria Teresa of Spain becomes first royal to die from COVID-19
മാഡ്രിഡ്: (www.kvartha.com 29.03.2020) കൊറോണ വൈറസ് ബാധിതയായ സ്പാനിഷ്‌ രാജകുമാരി മരിയ തെരേസ അന്തരിച്ചു. 86 വയസായിരുന്നു.  സഹോദരനും അറഞ്ച്വസ് പ്രഭുവുമായിരുന്ന സിക്‌സ്റ്റോ എന്റിക് ഡെ ബോര്‍ബോണ്‍ ഫെയ്‌സ്ബുക്കിലൂടെയാണ് മരണവാർത്ത പുറത്തുവിട്ടത്. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിക്കുന്ന ആദ്യ രാജകുടുംബാംഗമാണിവര്‍. സ്പാനിഷ്‌ രാജാവ് ഫിലിപ് നാലാമന്റെ ബന്ധുകൂടിയാണ് മരണപ്പെട്ട മരിയ തെരേസ. ഫിലിപ് രാജാവിന്റെ നെഗറ്റീവ് കൊറോണ ടെസ്റ്റ് ഫലം പുറത്തു വന്ന് ആഴ്ചകള്‍ക്കുള്ളിലാണ് രാജകുടുംബത്തില്‍പെട്ട ഒരാള്‍ മരിക്കുന്നത്.


Maria Teresa dies due to COVID-19

1933ല്‍ ജനിച്ച തെരേസ ഫ്രാന്‍സിലാണ് തന്റെ പഠനം പൂര്‍ത്തിയാക്കിയത്. മാഡ്രിഡിലെ സര്‍വ്വകലാശാലയില്‍ സാമൂഹിക ശാസ്ത്രം വിഭാഗത്തില്‍ അധ്യാപികയായി സേവനമനുഷ്ടിച്ചിരുന്ന ഇവര്‍ സാമൂഹിക കാര്യങ്ങളിൽ നിരന്തരം ഇടപെട്ടിരുന്നു. ആക്ടിവിസ്റ്റ് കൂടിയായ ഇവരെ റെഡ് പ്രിന്‍സസ് എന്നാണ് സ്‌പെയിന്‍ സമൂഹം വിശേഷിപ്പിച്ചിരുന്നത്.

അതേസമയം കൊറോണ ബാധ സ്ഥിരീകരിച്ച ആദ്യ രാജ്യ കുടുംബാംഗമായ ചാള്‍സ് രാജകുമാരന്റെ ആരോഗ്യസ്ഥിതി കൂടുതൽ മെച്ചപ്പെട്ടതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. ചെറിയ ലക്ഷണങ്ങള്‍ മാത്രം പ്രകടിപ്പിക്കുന്ന അദ്ദേഹം ആരോഗ്യവാനാണ്.

Coronavirus: Princess Maria Teresa of Spain becomes first royal to die from COVID-19