» » » » » » » » » » » » » » » ഡ്യൂട്ടിക്ക് പോകുകയായിരുന്ന ഡോക്ടർക്ക് പോലീസിന്റെ മർദ്ദനം, വനിതാ ഡോക്ടറെ തടഞ്ഞു നിർത്തി അവഹേളിച്ചു, ലോക്ക് ഡൗണിന്റെ മറവിൽ നില വിട്ട് ഒരു വിഭാഗം പോലീസുകാർ

കാസർകോട്: (www.kvartha.com 26.03.2020) കൊറോണ ബാധിത മേഖലകളിൽ അടക്കം ഡ്യൂട്ടിക്ക് പോകുകയായിരുന്ന ഡോക്ടർമാർക്ക് പോലീസിന്റെ അവഹേളനവും മർദ്ദനവും. വനിതാ ഡോക്ടറെ അടക്കം തടഞ്ഞു നിർത്തി അവഹേളിക്കാൻ ശ്രമിച്ച പോലീസുകാർ പലയിടങ്ങളും വ്യാഴാഴ്ച നില വിട്ട് പെരുമാറി. പൊരിവെയിലത്ത് നിസ്വാർത്ഥമായി സേവനം ചെയ്യുന്ന സേനയുടെ ആകെ അന്തസ് കെടുത്തുന്ന തരത്തിലാണ് ഒരു വിഭാഗം പോലീസുകാർ പെരുമാറിയത്.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ  ആശുപത്രിയിലേക്കും, ഡി എം  ഓഫിസ് ഉൾപ്പടെയുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജോലിക്ക് പോകുന്ന ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും തടയുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു പോലീസ്. ബദിയടുക്ക സി എച്ച് സി.യിലെ ഡോ. അരവിന്ദനെ വിദ്യാനഗർ ബി സി റോഡിൽ വെച്ച്  പോലിസുകാർ തടയുകയും മർദ്ദിക്കുകയും ചെയ്തു. ചട്ടഞ്ചാൽ പിഎച് സിയിലേക്ക് പോകുകയായിരുന്ന വനിതാ ഡോക്ടറെയാണ് നടുറോട്ടിൽ ഒരു സംഘം പോലീസുകാർ അവഹേളിച്ചത്. ഡ്രൈവിംഗ് അറിയാത്തതിനാൽ ഭർത്താവിനൊപ്പം കാറിൽ പോകവേ തടഞ്ഞു നിർത്തി. പോലീസ് അനുവദിച്ച സത്യവാങ്മൂലം കാണിച്ചിട്ടും അവഹേളനം തുടർന്ന്. ഡോക്ടറുടെ ഭർത്താവിനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.


KGMOA At SP Office

പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ ജി എം ഒ എ നേതാക്കൾ ജില്ലാ പോലീസ് ഓഫിസിൽ എത്തിയപ്പോൾ 

കടകളിലേക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോകുന്നവരെയും മരുന്ന് വാങ്ങാൻ പോകുന്നവരെയും വെറുതെ വിട്ടില്ല.ചികിത്സാർത്ഥം കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന പഞ്ചായത്ത് ജീവനക്കാരനെയും ഭാര്യയെയും ഒരു സംഘം പോലീസുകാർ അവഹേളിച്ചു.

കൊറോണ ബാധിത മേഖലകളിൽ അടക്കം ഡ്യൂട്ടിക്ക് പോകുകയായിരുന്ന ഡോക്ടർമാരെ ആക്രമിച്ച പോലീസ് നടപടിയിൽ കെ ജി എം ഒ എ  പ്രതിഷേധിച്ചു. ആശുപത്രിയിൽ  പോകുന്ന ജീവനക്കാരെ തടഞ്ഞു കൊണ്ട് പോലിസുകാർ കൊറൊണ വ്യാപനത്തെ എങ്ങനെ തടയുമെന്ന് മനസ്സിലാകുന്നില്ല. പോലീസിന്റെ ഇത്തരം നടപടി അപലനീയവും പ്രതിഷേധാർഹവുമാണ്. ജില്ല  പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ  ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഡോക്ടർമാരുടെയും ജീവനക്കാരുടെയും  മനോവീര്യം കെടുത്തുന്നതും ആത്മവിശ്വാസം ചോർത്തുന്നതുമാണ്.

സംഭവത്തിൽ ഉത്തരാവാദിയായ പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്  കെ ജി എം ഒ എ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ ഐ എം എ സംസ്ഥാനകമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി.

Summary: Police attrocity: KGMOA seeks action

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal