കോവിഡ് രോഗത്തെ നേരിടുന്നതില്‍ ജനങ്ങള്‍ മാതൃകയാകണം; സാമൂഹിക അകലം പാലിക്കുക മാത്രമാണ് വൈറസ് വ്യാപനം തടയാന്‍ ഒരേയൊരു ഉപാധി; യോഗ ചെയ്തതുകൊണ്ടോ, വ്യായാമം ചെയ്തതുകൊണ്ടോ കൊറോണ ആരെയും ഒഴിവാക്കില്ല; കരുതലുണ്ടെങ്കില്‍ രോഗത്തെ അകറ്റാം; ഒരുപാടുപേര്‍ രോഗമുക്തി നേടുന്നതായും പ്രധാനമന്ത്രി

ന്യൂഡല്‍ഹി: (www.kvartha.com 25.03.2020) കോവിഡ് രോഗത്തെ നേരിടുന്നതില്‍ ജനങ്ങള്‍ മാതൃകയാകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക അകലം പാലിക്കുക മാത്രമാണ് വൈറസ് വ്യാപനം തടയാനുള്ള ഒരേയൊരു ഉപാധിയെന്നും കരുതലുണ്ടെങ്കില്‍ രോഗത്തെ അകറ്റാമെന്നും ഒരുപാടുപേര്‍ രോഗമുക്തരായതായും പ്രധാനമന്ത്രി പറഞ്ഞു. വാരണാസിയിലെ ജനങ്ങളോടു വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കൊറോണ ഭീഷണിയുടെ സമയത്ത് ജനങ്ങള്‍ ആവശ്യമുള്ളതു ശ്രദ്ധിക്കുന്നില്ല. ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയാണു വേണ്ടത്. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്. കോവിഡ്-19 രോഗത്തിന് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ല. യോഗ ചെയ്തതുകൊണ്ടോ, വ്യായാമം ചെയ്തതുകൊണ്ടോ കൊറോണ ആരെയും ഒഴിവാക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

PM Modi's interaction with citizens of Varanasi via Video Conferencing, News, Health, Health & Fitness, Prime Minister, Narendra Modi, Hospital, Treatment, National

ഇന്ന് നവരാത്രിയുടെ ആദ്യ ദിനമാണ്. ഇപ്പോള്‍ നിങ്ങള്‍ ചടങ്ങുകളിലായിരിക്കും. എന്നിട്ടും ഈ പരിപാടിയില്‍ പങ്കെടുക്കുന്നു. അതിന് എനിക്ക് നന്ദിയുണ്ട്. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ശക്തി പകരാന്‍ ഞാന്‍ ശൈലപുത്രി ദേവിയോടു പ്രാര്‍ഥിക്കുകയാണ്.

വാരണാസിയിലെ എംപി എന്ന നിലയില്‍ ഞാന്‍ ഇപ്പോള്‍ നിങ്ങളോടൊപ്പം ഉണ്ടാകേണ്ടതാണ്. എന്നാല്‍ ഡെല്‍ഹിയില്‍ നടക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമെന്നു കരുതുന്നു. സഹപ്രവര്‍ത്തകരില്‍നിന്നു വാരാണസിയിലെ കാര്യങ്ങള്‍ കൃത്യമായി അറിയുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Keywords: PM Modi's interaction with citizens of Varanasi via Video Conferencing, News, Health, Health & Fitness, Prime Minister, Narendra Modi, Hospital, Treatment, National.
Previous Post Next Post