Follow KVARTHA on Google news Follow Us!
ad

കൊറോണ വൈറസ് ലോകമെങ്ങും വ്യാപിക്കവേ ലോകാരോഗ്യ സംഘടനയ്ക്ക് നേരെ സൈബര്‍ ആക്രമണം; ആക്രമണം രണ്ടിരട്ടിയായി വര്‍ധിച്ചുവെന്ന് അധികൃതര്‍

കൊറോണ വൈറസ് ലോകമെങ്ങും വ്യാപിക്കവേ ലോകാരോഗ്യ സംഘടനയ്ക്ക് നേരെ സൈബര്‍ ആക്രമണം Coronavirus: WHO sees rise in cyber attack attempts by hckers, Official says
വാഷിംഗ്‌ടൺ: (www.kvartha.com 24.03.2020) ലോകമെങ്ങുമുള്ള കൊറോണ വൈറസ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ലോകാരോഗ്യ സംഘടനയ്ക്ക് നേരെ സൈബര്‍ ആക്രമണം. നിലവില്‍ ആക്രമണം രണ്ടിരട്ടിയായി വര്‍ധിച്ചതായും അധികൃതർ പറയുന്നു. അന്തർദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ഹാക്കര്‍മാര്‍ ആരെന്ന് വ്യക്തമായില്ലെന്നും അവരുടെ ഹാക്കിങ് ശ്രമങ്ങള്‍ പരാജയമാണെന്നും ലോകാരോഗ്യ സംഘടന ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ ഫ്ളാവിയോ അജിയോ പ്രതികരിച്ചു.


Cyber attack on WHO

സംഘടനയ്ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ഹാക്കിങ് ശ്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര തലത്തില്‍ കൊറോണ വൈറസിനെ കുറിച്ച്‌ നിലനില്‍ക്കുന്ന ആശങ്ക പ്രയോജനപ്പെടുത്താന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുമെന്ന് സൈബര്‍ സുരക്ഷാ വിദഗ്ദരും അധികൃതരും മുന്നറിയിപ്പ് നല്‍കി. കൊറോണ വൈറസിന്റെ പേരില്‍ ദിവസേന നിരവധി വെബ്സൈറ്റുകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. അതില്‍ പലതും അപകടകാരികളായവയാണെന്നും അധികൃതര്‍ പറയുന്നു.



Summary: Coronavirus: WHO sees rise in cyber attack attempts by hckers, Official says