Follow KVARTHA on Google news Follow Us!
ad

തൂക്കിലേറ്റുന്നതിന് തലേദിവസം രാത്രിയില്‍ നിര്‍ഭയ പ്രതികള്‍ നേരം വെളുപ്പിച്ചത് ഉറങ്ങാതെ; ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു, കുളിക്കാനോ ചായ കുടിക്കാനോ തയ്യാറായില്ല; അവസാന ആഗ്രഹം പോലും നാലുപേരും അറിയിച്ചില്ലെന്നും തീഹാര്‍ ജയില്‍ അധികൃതര്‍

തൂക്കിലേറ്റുന്നതിന് തലേദിവസം രാത്രിയില്‍ നിര്‍ഭയ പ്രതികള്‍ നേരംNew Delhi, News, Execution, Food, Molestation, Court, Supreme Court of India, Students, Treatment, National,
ന്യൂഡെല്‍ഹി: (www.kvartha.com 20.03.2020) തൂക്കിലേറ്റുന്നതിന് തലേദിവസം രാത്രിയില്‍ നിര്‍ഭയ പ്രതികള്‍ നേരം വെളുപ്പിച്ചത് ഉറങ്ങാതെയെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍. ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു, കുളിക്കാനോ ചായ കുടിക്കാനോ തയ്യാറായില്ല, അവസാന ആഗ്രഹം പോലും നാലുപേരും അറിയിച്ചില്ലെന്നും, വില്‍പത്രം തയ്യാറാക്കിയില്ലെന്നും തീഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

പ്രതികളില്‍ മുകേഷ് സിങ് മാത്രം കഴുമരത്തിലേക്കു കയറുന്നതിനു മുന്‍പ് ജയില്‍ ഉദ്യോഗസ്ഥരോട് മാപ്പു ചോദിച്ചിരുന്നു. പ്രതികളെ തൂക്കിലേറ്റുമ്പോള്‍ ജയിലിന് പുറത്ത് ആള്‍ക്കൂട്ടം ആഹ്ലാദാരവങ്ങള്‍ മുഴക്കിയിരുന്നു.

 Nirbhaya Convicts Refused Last Meal, Hardly Slept, Didn't Bathe, New Delhi, News, Execution, Food, Molestation, Court, Supreme Court of India, Students, Treatment, National.

തൂക്കിലേറ്റുന്നതിനു മുമ്പുള്ള സമയങ്ങളില്‍ നാലു കുറ്റവാളികളെയും പ്രത്യേകം സെല്ലുകളിലായിരുന്നു പാര്‍പിച്ചിരുന്നത്. മുകേഷ് കുമാര്‍ സിംഗ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിംഗ്(31) എന്നിവരെയാണു വധശിക്ഷയ്ക്കു വിധേയരാക്കിയത്. ആരാച്ചാര്‍ പവന്‍ ജല്ലാദാണു പ്രതികളെ തൂക്കിലേറ്റിയത്.

ശിക്ഷ മാറ്റിവയ്ക്കണമെന്ന പവന്‍ ഗുപ്തയുടെ ഹര്‍ജി പുലര്‍ച്ചെ മൂന്നരയ്ക്ക് സുപ്രീം കോടതി തളളിയിരുന്നു. ഇതോടെ മരണവാറന്റ് അനുസരിച്ച് കൃത്യസമയത്ത് ശിക്ഷ നടപ്പാക്കി. സുപ്രീം കോടതി തീരുമാനം വന്നതിന് പിന്നാലെ നാലരമണിയോടെയാണ് പ്രതികളെ ഉണര്‍ത്തി ജയില്‍ അധികൃതര്‍ ശിക്ഷ നടപ്പാക്കാനുളള അന്തിമ തീരുമാനം അറിയിച്ചത്.

തുടര്‍ന്ന് സെല്ലിന് പുറത്തെത്തിച്ച് വൈദ്യ പരിശോധനയ്ക്കുശേഷം അഞ്ചേകാലിന് തൂക്കുമരത്തട്ടിലെത്തിച്ചു. മജിസ്‌ട്രേറ്റ് മരണവാറന്റ് പ്രതികളെ വായിച്ചുകേള്‍പിച്ചു. കൃത്യം അഞ്ചരയ്ക്ക് തന്നെ ജയില്‍ സൂപ്രണ്ട് ശിക്ഷ നടപ്പാക്കാനുളള നിര്‍ദേശം ആരാച്ചാര്‍ക്ക് നല്‍കുകയായിരുന്നു. ആറുമണിയോടെ കഴുമരത്തില്‍ നിന്ന് നീക്കിയ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് ശേഷം സംസ്‌കരിക്കും.

2012 ഡിസംബറില്‍ ഡെല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടുകാരനൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ബസിലെ ജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കൃത്യത്തിനുശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് ചികിത്സയിലായിരിക്കെ സിംഗപ്പൂരില്‍ വെച്ചാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.

കൂട്ടബലാത്സംഗം ചെയ്തവരില്‍ നാലുപേരാണ് വെള്ളിയാഴ്ച രാവിലെ 5.30ന് തൂക്കുകയറില്‍ ഒടുങ്ങിയത്. ഒരാള്‍ നേരത്തേ തന്നെ ആത്മഹത്യയില്‍ അഭയം പ്രാപിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുകയും ചെയ്തു.

Keywords: Nirbhaya Convicts Refused Last Meal, Hardly Slept, Didn't Bathe, New Delhi, News, Execution, Food, Molestation, Court, Supreme Court of India, Students, Treatment, National.