Follow KVARTHA on Google news Follow Us!
ad

ഫിലിപ്പീന്‍സില്‍ കൊറോണ ബാധിച്ച്‌ ഒമ്പത് ഡോക്ടര്‍മാർ മരിച്ചു, സുരക്ഷാ സംവിധാനം നല്‍കിയില്ല, രോഗികളെ പ്രവേശിപ്പിക്കാൻ ഇടമില്ലെന്ന് ആശുപത്രികൾ

ഫിലിപ്പീന്‍സില്‍ കൊറോണ ബാധിച്ച്‌ ഒമ്പത് ഡോക്ടര്‍മാർ മരിച്ചു Nine doctors die from Coronavirus in Philippines
മനില: (www.kvartha.com 26.03.2020) ഫിലിപ്പീന്‍സില്‍ കൊറോണ വൈറസ് ബാധിച്ച്‌ ഒമ്പത് ഡോക്ടർമാർ മരിച്ചു. ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കാത്തതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിയൊരുക്കിയതെന്ന് മെഡിക്കല്‍ അസോസിയേഷന്‍ ആരോപിച്ചു.
കൊറോണ ബാധിച്ച്‌ 38 പേര്‍ മരിച്ച ഫിലിപ്പീന്‍സില്‍ ഡോക്ടര്‍മാര്‍ക്ക് പോലും സുരക്ഷാ സംവിധാനങ്ങളില്ലാത്തത് ഭീതിയുളവാക്കിയിട്ടുണ്ട്. അഞ്ചരക്കോടി ജനങ്ങള്‍ വസിക്കുന്ന പ്രധാന ദ്വീപായ ലുസോനില്‍ രണ്ടാഴ്ചക്കാലമായി ലോക്ക് ഡൗണാണ്. സുരക്ഷാ സംവിധാനമില്ലാത്തിനു പുറമെ, ആശുപത്രികള്‍ നിറഞ്ഞുകവിയുന്നതും വലിയ ഭീഷണിയാണ്. ഇനിയൊരു രോഗിയെപ്പോലും പ്രവേശിപ്പിക്കാന്‍ ഇടമില്ലെന്ന് മനിലയിലെ പ്രധാന മൂന്ന് ആശുപത്രികള്‍ വ്യക്തമാക്കി.


Coronvirus: ( doctors deis in Philippines

നിരവധി ഡോക്ടര്‍മാര്‍ കൊറോണ ബാധ സംശയിക്കുന്നതിനാല്‍ രോഗികളെയൊന്നും ശുശ്രൂഷിക്കുന്നില്ല. നൂറു കണക്കിന് മെഡിക്കല്‍ സ്റ്റാഫുകള്‍ 14 ദിവസത്തെ സെല്‍ഫ് ക്വാറന്റൈനിലുമാണ്. ഡോക്ടര്‍മാര്‍ തന്നെ വൈറസ് വാഹകരാവുന്ന അവസ്ഥയാണ് ഫിലിപ്പീന്‍സിലെന്നും മെഡിക്കല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബെനിട്ടോ അറ്റിയെന്‍സ പറഞ്ഞു.

Summary: Nine doctors die from Coronavirus in Philippines