Follow KVARTHA on Google news Follow Us!
ad

കൊറോണക്ക് പിന്നാലെ ഹാന്‍ഡ വൈറസ് കൂടി; ചൈനയില്‍ ഒരാള്‍ മരിച്ചു, 32 പേര്‍ നിരീക്ഷണത്തിൽ, പകര്‍ച്ചവ്യാധിയല്ലെന്ന് വിദഗ്ധർ, ജാഗ്രതയോടെ ആരോഗ്യപ്രവർത്തകർ

കൊറോണക്ക് പിന്നാലെ ഹാന്‍ഡ വൈറസ് കൂടി; ചൈനയില്‍ ഒരാള്‍ മരിച്ചു New virus in China named handa kills one, 32 hospitalised
ബെയ്‌ജിങ്‌: (www.kvartha.com 24.03.2020) ആയിരക്കണക്കിന് പേരുടെ ജീവനെടുത്ത കൊറോണ വൈറസിനു പിന്നാലെ ചൈനയിൽ മറ്റൊരു വൈറസ് കൂടി കണ്ടെത്തി. ഹാന്‍ഡ എന്നറിയപ്പെടുന്ന വൈറസാണ് ചൈനയുടെ പ്രാന്തപ്രദേശങ്ങളിൽ കണ്ടെത്തിയത്. ഹാന്‍ഡ വൈറസ്' ബാധിച്ച്‌ ചൈനയില്‍ ഒരാള്‍ മരിച്ചതായി ചൈനയിലെ 'ഗ്ലോബല്‍ ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. യുനാന്‍ പ്രവിശ്യയിലുള്ള ആളാണ് പുതിയ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച ആള്‍ ബസില്‍ ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടയിലാണ് മരിച്ചത്. ഇതേതുടർന്ന് 32 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.


Coronavirus in China

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ നാലായിരത്തിലധികം ആളുകളാണ് മരിച്ചത്. ഇതിന് പിന്നാലെ ഹാന്‍ഡ വൈറസ് ബാധിച്ച്‌ ഒരാള്‍ മരിച്ചത് കടുത്ത ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്. കൊറോണക്ക് പിന്നാലെ ഹാന്‍ഡ വൈറസും മരണം വിതക്കുമോ എന്നാണ് ഇപ്പോൾ ഉയർന്നിട്ടുള്ള ആശങ്ക. അതേസമയം മരണസാധ്യത ഉണ്ടെങ്കിലും കൊവിഡ് വൈറസിനെ പോലെ വ്യാപകമായി പടരുന്ന ഒന്നല്ല എന്ന് ആരോഗ്യപ്രവത്തകർ കണ്ടെത്തിയിട്ടുണ്ട്.


Virus in China

നല്ല ആരോഗ്യമുള്ളവര്‍ക്കും ഈ വൈറസ് ബാധയുണ്ടാവാന്‍ സാധ്യതയേറെയാണ്. അതേസമയം ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേയ്ക്ക് ഈ വൈറസ് പകരില്ലെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വ്യക്തമാക്കുന്നത്. പനി, തലവേദന, ശരീരവേദന, വയറുവേദന, ക്ഷീണം, കുളിര്, ദഹനപ്രശ്‌നങ്ങള്‍, തുടങ്ങിയവയാണ് ഹാന്‍ഡ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍.

എലികളും അണ്ണാനും ഉള്‍പ്പെടുന്ന  ജീവികളാണ് ഈ വൈറസിന്റെ ഉറവിടം. എലികളുടെ മൂത്രം, കാഷ്ഠം, കൂടുകള്‍ തുടങ്ങിയവയില്‍ സ്പര്‍ശിച്ച ശേഷം ആ കൈ ഉപയോഗിച്ച്‌ കണ്ണിലോ മൂക്കിലോ വായിലോ തൊട്ടാല്‍ മാത്രമാണ് വൈറസ് പകരുകയുള്ളുവെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധർ പറയുന്നത്.

Summary: New virus in China named handa kills one, 32 hospitalised