എസ് എസ് എല്‍ സി പരീക്ഷയ്ക്കിടെ കടുത്ത വയറുവേദന, ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പുറത്തറിഞ്ഞത് സങ്കടകരമായ വാര്‍ത്ത; പത്താംക്ലാസുകാരിയെ മാസങ്ങളോളം ക്രൂരപീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയത് സ്വന്തം പിതാവ്

എസ് എസ് എല്‍ സി പരീക്ഷയ്ക്കിടെ കടുത്ത വയറുവേദന, ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പുറത്തറിഞ്ഞത് സങ്കടകരമായ വാര്‍ത്ത; പത്താംക്ലാസുകാരിയെ മാസങ്ങളോളം ക്രൂരപീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയത് സ്വന്തം പിതാവ്

ഇടുക്കി: (www.kvartha.com 17.03.2020) പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ എട്ടുമാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. എസ് എസ് എല്‍ സി പരീക്ഷയ്ക്കിടെ വയറുവേദന അനുഭവപ്പെട്ട വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

News, Kerala, Idukki, SSLC, Student, Teachers, Police, Arrested, Hospital, Molestation, News, Kerala, Idukki, SSLC, Student, Teachers, Police, Arrested, Hospital, Molestation, Molestation by Father

ഇടുക്കി നെടുങ്കണ്ടത്താണ് വളരെ സങ്കടകരമായ സംഭവം. മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിനെ കഴിഞ്ഞ ദിവസമാണ് പോലിസ് അറസ്റ്റില്‍ ചെയ്തത്.

എട്ടുമാസത്തോളം പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതിനിടെ അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവിടെവെച്ചും പീഡിപ്പിച്ചു. ആശുപത്രിയില്‍ കൂട്ടിരിക്കാനെത്തിയാണ് പിതാവ് സ്വന്തം മകളെ പീഡനത്തിനിരയാക്കിയത്.

വീട്ടില്‍നിന്ന് മാറി താമസിക്കണമെന്ന് പെണ്‍കുട്ടി നേരത്തെ അധ്യാപകരോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് പെണ്‍കുട്ടിയില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ തിരക്കാന്‍ അധ്യാപകര്‍ തയ്യാറായില്ലെന്നും വിവരമുണ്ട്. കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: News, Kerala, Idukki, SSLC, Student, Teachers, Police, Arrested, Hospital, Molestation, Molestation by Father
ad