Follow KVARTHA on Google news Follow Us!
ad

മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു

വൈറസ് ബാധയില്‍ രാജ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മദ്യശാലകളും അടച്ചു. സംസ്ഥാനത്ത് മദ്യശാലകള്‍ അടച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ News, Kerala, Thiruvananthapuram, Suicide, Death, Liquor, Man Commit Suicide Following Liquor Shop Shut Down
തിരുവനന്തപുരം: (www.kvartha.com 27.03.2020) വൈറസ് ബാധയില്‍ രാജ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മദ്യശാലകളും അടച്ചു. സംസ്ഥാനത്ത് മദ്യശാലകള്‍ അടച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ ജില്ലയില്‍ കുന്ദംകുളത്തിനടുത്ത് തൂവാനൂര്‍ സ്വദേശി കുളങ്ങര വീട്ടില്‍ സനോജ് (38) ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസമായി ഇദ്ദേഹം കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

നേരത്തെ ബെവ്‌കോ ഔട്ലെറ്റുകളും ബാറുകളും തുറന്നിരുന്നു. എന്നാല്‍ രാജ്യമൊട്ടാകെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എല്ലാ മദ്യശാലകളും പൂട്ടിയത്. നാല് ദിവസമായി സംസ്ഥാനത്ത് മദ്യശാലകള്‍ അടഞ്ഞ് കിടക്കുകയാണ്. തല്‍ക്കാലം അത്യാവശ്യ കാര്യമല്ലാത്തതിനാല്‍ അവശ്യ വസ്തുക്കളുടെ കൂട്ടത്തില്‍ മദ്യം ഉള്‍പ്പെടുത്തിയിട്ടില്ല.

News, Kerala, Thiruvananthapuram, Suicide, Death, Liquor, Man Commit Suicide Following Liquor Shop Shut Down

Keywords: News, Kerala, Thiruvananthapuram, Suicide, Death, Liquor, Man Commit Suicide Following Liquor Shop Shut Down