Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ കൊറോണ വൈറസ് രോഗം ശക്തമായതോടെ നിലപാട് കടുപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍; സംസ്ഥാനത്തേക്ക് സമ്പൂര്‍ണ യാത്രാവിലക്ക്; ചുരം റോഡില്‍ മണ്ണ് തള്ളി അതിര്‍ത്തി അടച്ചു

കേരളത്തില്‍ കൊവിഡ് 19- വൈറസ് രോഗം ശക്തമായതോടെ നിലപാട് Kannur, News, Karnataka, District Collector, Phone call, Police, MLA, Patient, Kerala, Health, Health & Fitness
കണ്ണൂര്‍: (www.kvartha.com 28.03.2020) കേരളത്തില്‍ കൊവിഡ് 19- വൈറസ് രോഗം ശക്തമായതോടെ നിലപാട് കടുപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. തലപ്പാടി, മാക്കൂട്ടം ചുരം എന്നീ അതിര്‍ത്തികളിലാണ് കര്‍ശന നിലപാടുകള്‍ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ഇരിട്ടി മാക്കൂട്ടം ചുരം പാതയില്‍ കര്‍ണാടകം മണ്ണിട്ട് നിറച്ച് സമ്പൂര്‍ണ യാത്രാനിരോധനം ഏര്‍പ്പെടുത്തി.

ഇതോടെ കേരളവും കര്‍ണാടകവും തമ്മിലുള്ള ബന്ധം പൂര്‍ണമായും തടയപ്പെടുകയാണ്. കര്‍ണാടക അധികൃതരുടെ നടപടിയില്‍ കേരളം തങ്ങളുടെ ആശങ്ക അറിയിച്ചു. കേരളത്തിന്റെ ഭൂമിയില്‍ തന്നെയാണ് കര്‍ണാടകം മണ്ണിട്ട് നിറച്ച് റോഡ് തടസപ്പെടുത്തിയിരിക്കുന്നത് . വിവരമറിഞ്ഞ് എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.

Karnataka government to take stance against coronavirus, Kannur, News, Karnataka, District Collector, Phone call, Police, MLA, Patient, Kerala, Health, Health & Fitness

അദ്ദേഹം കുടക് എസ് പി യുമായി ചര്‍ച്ചനടത്തി. കലക്ടറുടെ നിര്‍ദേശപ്രകാരമാണ് മണ്ണ് നിറക്കല്‍ നടത്തുന്നതെന്ന് പൊലീസ് സംഘം എസ്പിയോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എസ് പി കുടക് ജില്ലാ കലക്ടറെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ കലക്ടര്‍ ഫോണ്‍ എടുക്കാന്‍ തയ്യാറായില്ല. ഇതോടെ കലക്ടറുടെ നിര്‍ദേശപ്രകാരമാണെന്ന് പറഞ്ഞ് റോഡ് പൂര്‍ണമായും മണ്ണിട്ട് തടസപ്പെടുത്തുകയായിരുന്നു.

കൂട്ടുപുഴയില്‍ പുതിയ പാലം നിര്‍മിക്കുന്നതിന് സമീപമാണ് ഇപ്പോള്‍ മണ്ണിട്ട് തടസപ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശം കേരളത്തിന്റെ അധീനതയില്‍ പെട്ട സ്ഥലമാണ്. ഇതോടെ ഇതുവഴിയുള്ള ചരക്കു ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കയാണ്. റോഡ് തടസപ്പെടുത്തുന്ന വിവരം അറിഞ്ഞ് ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടുകയായിരുന്നു. കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം തന്നെ സ്ഥലത്തെത്തി.

സ്ഥലത്തെത്തിയ ഇവരുമായി കര്‍ണാടക ഐജി വിപില്‍ കുമാര്‍, എസ് പി സുമന്‍ പലേക്കര്‍ എന്നിവരും കേരളാ അതിര്‍ത്തിയില്‍ വെച്ച് കണ്ണൂര്‍ എസ് പി യുമായി ചര്‍ച്ച നടത്തി. താഹസില്‍ദാര്‍ കെ കെ ദിവാകരന്‍ , ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പില്‍, സിഐ എ കുട്ടികൃഷ്ണന്‍, പായം പഞ്ചായത്ത് പ്രസിഡണ്ട് എന്‍ അശോകന്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥരും റവന്യു അധികൃതരും സ്ഥലത്തെത്തിയിരുന്നു.

അതിര്‍ത്തി അടച്ചതോടെ അരി, പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യ ചരക്കുനീക്കം നിശ്ചലമായി. കര്‍ണാടകത്തില്‍ നിന്ന് വയനാട് മുത്തങ്ങ വഴി ഉള്ള അതിര്‍ത്തി ചെക്ക് പോസ്റ്റ് നിയന്ത്രണങ്ങളോടെ മാത്രമേ അനുവദിക്കുകയുള്ളൂ എന്നുള്ള നിലപാടാണ് കര്‍ണാടകത്തിന്. ഈ വഴി ചരക്ക് നീക്കം 100 കിലോമീറ്ററിലധികം ദൂരം കൂടുതലുള്ളതിനാല്‍ ഉത്തര മലബാറില്‍ അവശ്യ വസ്തുക്കള്‍ക്ക് വില വര്‍ധിക്കാനും സാഹചര്യമുണ്ടാകും.

മുഖ്യമന്ത്രിക്ക് അടിയന്തര നടപടി ആവശ്യപ്പെട്ട് സന്ദേശം അയച്ചതായി സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. വിരാജ് പേട്ട എംഎല്‍എ കെ ജി ബാപ്പയ്യയെ ബന്ധപ്പെട്ടപ്പോള്‍ അതിര്‍ത്തി അടക്കാതെ നിര്‍വാഹമില്ല എന്നും കൊറോണ രോഗികളുടെ എണ്ണം കണ്ണൂരില്‍ കൂടുതല്‍ ഉണ്ടെന്നും അദ്ദേഹം മറുപടി നല്‍കിയതായും എംഎല്‍എ പറഞ്ഞു.

Keywords: Karnataka government to take stance against coronavirus, Kannur, News, Karnataka, District Collector, Phone call, Police, MLA, Patient, Kerala, Health, Health & Fitness.