Follow KVARTHA on Google news Follow Us!
ad

കൊറോണയെ പിടിച്ചുകെട്ടുമോ ? പ്രതീക്ഷയോടെ ലോകം, വൈറസിനുള്ള പ്രോട്ടോടൈപ്പ് വാക്സിന്‍ കണ്ടെത്താന്‍ കഴിഞ്ഞതായി ജിദ്ദ കിംഗ് ഫഹദ് മെഡിക്കല്‍ റിസര്‍ച്ച്‌ സെന്റര്‍

വൈറസിനുള്ള പ്രോട്ടോടൈപ്പ് വാക്സിന്‍ കണ്ടെത്താന്‍ കഴിഞ്ഞതായി ജിദ്ദ കിംഗ് ഫഹദ് മെഡിക്കല്‍ റിസര്‍ച്ച്‌ സെന്റര്‍ Jeddah King Fahad Medical research centre develops protype vaccine
റിയാദ്: (www.kvartha.com 24.03.2020) കൊറോണ വൈറസ് ലോകത്തെ പിടിച്ചുലക്കുമ്പോൾ പ്രതീക്ഷയുടെ നാളങ്ങളുമായി സൗദിയിലെ ജിദ്ദ കിംഗ് ഫഹദ് മെഡിക്കല്‍ റിസര്‍ച്ച്‌ സെന്റര്‍. സെന്ററിൽ നടത്തിയ ഗവേഷണങ്ങളുടെ ഭാഗമായി കൊറോണ വൈറസിനുള്ള പ്രോട്ടോടൈപ്പ് വാക്സിന്‍ (വാക്സിന്റെ മൂലരൂപം) കണ്ടെത്താന്‍ കഴിഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരാഴ്ചയായി ഇതിന്റെ പ്രവർത്തനം നടന്നുവരുന്നതായി   റിസര്‍ച്ച്‌ സെന്ററിലെ വാക്സിന്‍ യൂണിറ്റ് മേധാവി ഡോ. അന്‍വര്‍ ഹാഷിം പറഞ്ഞു. ഗള്‍ഫ് റൊട്ടാന ചാനലിലെ 'യാ ഹലാ' പരിപാടിയിലാണ് ഡോ. ഹാഷിം ഇക്കാര്യം അറിയിച്ചത്.


jeddah Medical Centre

മൃഗ പരീക്ഷണങ്ങള്‍ക്കായി വാക്സിനിലെ പ്രോട്ടോടൈപ്പിന്റെ മതിയായ അളവ് തയ്യാറാക്കാന്‍ സെന്ററിന് കഴിഞ്ഞുവെന്നും ഈ പരീക്ഷങ്ങള്‍ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വാക്സിന്റെ ഫലപ്രാപ്തി ഉറപ്പാക്കാന്‍ രണ്ട് മാസം സമയമെങ്കിലും എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൃഗപരീക്ഷണങ്ങളുടെ വിജയത്തിനുശേഷം വാക്സിന്‍ നിര്‍മ്മിക്കുവാന്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇത്തരം വാക്സിന്‍ നിര്‍മ്മിക്കാന്‍ രാജ്യത്ത് ഫാക്ടറികളില്ലെന്നും അദ്ദേഹം പറഞ്ഞു.


Vaccine develop in Jeddah

അതേസമയം, കൊറോണ വൈറസിനെ പ്രതിരോധിക്കുവാനും ഉന്മൂലനം ചെയ്യുവാനും ഉതകുന്ന ഫലപ്രദമായ കണ്ടെത്തുവാന്‍ രാജ്യത്തെ മറ്റ് സെന്ററുകളുമായി നിരന്തരമായ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും ഡോ. ഹാഷിം പറഞ്ഞു.

Summary: Jeddah King Fahad Medical research centre develops protype vaccine