Follow KVARTHA on Google news Follow Us!
ad

കൊറോണ പ്രതിരോധത്തില്‍ ഭാഗമാകാന്‍ അനുവദിക്കൂ: പുറത്തുവിടൂ, അപേക്ഷയുമായി കഫീല്‍ ഖാന്‍, പ്രധാനമന്ത്രിക്ക് കത്തയച്ചു

കൊറോണ പ്രതിരോധത്തില്‍ ഭാഗമാകാന്‍ അനുവദിക്കൂ: പുറത്തുവിടൂ, അപേക്ഷയുമായി കഫീല്‍ ഖാന്‍ Jailed UP Doctor Kafeel Khan writes to Prime Minister Narendra Modi, offers help in fighting the Coronavirus
ലഖ്‌നൗ: (www.kvartha.com 27.03.2020) കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാൻ അനുവദിക്കണമെന്ന് കാട്ടി പ്രധാനമന്ത്രിക്ക് ഡോ. കഫീൽഖാന്റെ കത്ത്. പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗമാകുന്നതിന് തന്നെ പുറത്തുവിടണമെന്ന് റിമാന്‍ഡില്‍ കഴിയുന്ന ശിശുരോഗ വിദഗ്ധന്‍ കഫീല്‍ ഖാന്‍ കത്തിൽ അഭ്യർത്ഥിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരവുമായി ബന്ധപ്പെട്ട് ഇപ്പോൾ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയാണ് കഫീല്‍ ഖാന്‍. കൊറോണ വൈറസ് വ്യാപനം മൂന്നാം ഘട്ടത്തിലേയ്ക്ക് കടന്നാല്‍ എപ്രകാരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം എന്ന് സൂചിപ്പിക്കുന്ന മൂന്നു പേജുള്ള കത്താണ് കഫീല്‍ഖാന്‍ പ്രധാനമന്ത്രിക്ക് അയച്ചിരിക്കുന്നത്. വൈറസ് ബാധ മൂന്നാം ഘട്ടത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ, പരിശോധനാ നടപടികള്‍ കൂടുതല്‍ കാര്യക്ഷമവും വ്യാപകവുമാക്കണമെന്ന് കത്തില്‍ പറയുന്നു.


Dr. KafeelKhan

രോഗപരിശോധനയ്ക്കുള്ള സംവിധാനങ്ങള്‍ ഒരു ജില്ലയില്‍ ഒന്ന് എന്ന രീതിയില്‍ വര്‍ധിപ്പിക്കണം. ഒരു ജില്ലയില്‍ 1000 എന്ന വിധത്തില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ വര്‍ധിപ്പിക്കണം. പുതിയ ഐസിയുകള്‍ ആരംഭിക്കണം. ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കണം, വ്യാജവാര്‍ത്തകള്‍ക്ക് തടയിടുകയും അശാസ്ത്രീയ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുകയും വേണം- കത്തില്‍ പറയുന്നു.


NarendraModi primeMinister of India

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഉത്തര്‍പ്രദേശ് പോലീസ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. പിന്നീട് ദേശീയ സുരക്ഷാ നിയമവും ചുമത്തി മഥുര ജയിലിൽ നടക്കുകയായിരുന്നു. മൂന്ന് വർഷം മുമ്പ് ഖൊരക്പുരിലെ ആശുപത്രിയില്‍ ശിശുക്കളുടെ കൂട്ടമരണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്തിനും കുട്ടികൾക്ക് ഓക്സിഗം സിലിണ്ടർ സ്വന്തമായി എത്തിച്ചതിന്റെയും പേരിൽ ഉത്തർപ്രദേശ് സർക്കാർ കഫീലിഖാനെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ സർവീസിൽ നിന്നും പിരിച്ചുവിടുകയൂം ചെയ്തു. ഇത് രാജ്യമൊട്ടുക്ക് വൻ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.

Summary: Jailed UP Doctor Kafeel Khan writes to Prime Minister Narendra Modi, offers help in fighting the Coronavirus