Follow KVARTHA on Google news Follow Us!
ad

വീട്ടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് അധികൃതര്‍ നിര്‍ദേശിച്ച 14കാരിയും സഹോദരങ്ങളും കിടക്കാനിടമില്ലാതെ പാതിരാത്രി പെരുവഴിയില്‍; ഭാര്യയേയും ബന്ധുക്കളെയും മര്‍ദിച്ച് വീട്ടില്‍നിന്ന് പുറത്താക്കിയ ഗൃഹനാഥനെതിരെ പോലീസ് കേസെടുത്തില്ലെന്ന് ആരോപണം

കാസര്‍കോട്ടുനിന്ന് രണ്ടു ദിവസം മുന്‍പ് കുണ്ടറയിലെത്തിയ പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ ഗൃഹനാഥന്‍ വീട്ടില്‍നിന്നു അടിച്ചു പുറത്താക്കി. വീട്ടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് അധികൃതര്‍ നിര്‍ദേശിച്ച News, Kerala, Kollam, Kasaragod, COVID19, Police, Case, Family, Wife, Health, Home Quarantined Girl Brutally Attacked in Kundara Kollam

കൊല്ലം: (www.kvartha.com 24.03.2020) കാസര്‍കോട്ടുനിന്ന് രണ്ടു ദിവസം മുന്‍പ് കുണ്ടറയിലെത്തിയ പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ ഗൃഹനാഥന്‍ വീട്ടില്‍നിന്നു അടിച്ചു പുറത്താക്കി. വീട്ടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് അധികൃതര്‍ നിര്‍ദേശിച്ച പതിന്നാലുകാരിയും ബന്ധുക്കളുമാണ് പാതിരാത്രി കിടക്കാനിടമില്ലാതെ അലഞ്ഞത്. പരാതിയുമായി കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പരാതിയെടുക്കാതെ സ്റ്റേഷന്‍ പരിധിയല്ലെന്നു പറഞ്ഞ് തിരിച്ചയച്ചുവെന്നാണ് ആരോപണം.

News, Kerala, Kollam, Kasaragod, COVID19, Police, Case, Family, Wife, Health, Home Quarantined Girl Brutally Attacked in Kundara Kollam

മലപ്പുറം സ്വദേശിയായ യുവാവും കാസര്‍കോട്ടുകാരിയായ സ്ത്രീയും പ്രണയിച്ചു വിവാഹം കഴിച്ചവരാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇവര്‍ വളക്കടമുക്കിനു സമീപം വാടകയ്ക്ക് താമസിച്ചു വരികയാണ്. സ്ത്രീയുടെ സഹോദരനും ഒരു മാസത്തോളമായി ഇവരോടൊപ്പമാണ് താമസം. ഇതിനിടെ ഇവരുടെ 14കാരിയായ സഹോദരിയും തീവണ്ടി മാര്‍ഗം ഇവര്‍ക്കൊപ്പം താമസിക്കാനെത്തിയത്. വാര്‍ഡ് അംഗത്തില്‍നിന്ന് വിവരമറിഞ്ഞെത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ 14കാരിയോട് പെണ്‍കുട്ടി വീട്ടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണ് ഗൃഹനാഥന്‍ ഇവരെ വീട്ടില്‍ നിന്ന് അടിച്ചിറക്കിയത്.

യുവാവ് സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കുന്നത് പതിവാണെന്നു പറയുന്നു. ജനപ്രതിനിധികളും ആരോഗ്യവകുപ്പ് അധികൃതരും വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കുണ്ടറ പോലീസ് സംഘം യുവാവിനെതിരേ നടപടികളെടുക്കാതെ തിരിച്ചുപോയതായാണ് ആരോപണം.

Keywords: News, Kerala, Kollam, Kasaragod, COVID19, Police, Case, Family, Wife, Health, Home Quarantined Girl Brutally Attacked in Kundara Kollam