Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ ഇതുവരെ കൊവിഡ് ബാധയില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ല; ആരോഗ്യമന്ത്രി

കേരളത്തില്‍ ഇതുവരെ കൊവിഡ് ബാധയില്‍ സമൂഹവ്യാപനം Thiruvananthapuram, News, Kerala, Health Minister, K K shailaja, COVID19, Health
തിരുവനന്തപുരം: (www.kvartha.com 27.03.2020) കേരളത്തില്‍ ഇതുവരെ കൊവിഡ് ബാധയില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നും നിരീക്ഷിക്കുന്നവരുടെ എണ്ണം കൂടിയത് ഗള്‍ഫില്‍നിന്നുള്ള വരവ് മൂലമാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചതില്‍ 80 ശതമാനവും വിദേശത്തുനിന്നുള്ളവരാണ്. വരുന്ന ഒരാഴ്ച നിര്‍ണായകമാണെന്നും മന്ത്രി വ്യക്തമാക്കി. വരുന്ന ഒരാഴ്ച നിര്‍ണായകമാണ്.

വിദേശത്തുനിന്ന് എത്തുന്നവര്‍ ക്വാറന്റീന്‍ പാലിക്കുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഗുരുതര രോഗങ്ങള്‍ക്ക് സംസ്ഥാനത്തിന് പുറത്ത് ചികിത്സക്ക് പോകാം. ചികിത്സ രേഖകള്‍ നല്‍കി പൊലീസിന്റെ അനുമതി വാങ്ങിയാല്‍ മതിയെന്നും മന്ത്രി അറിയിച്ചു. മനോരമ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Thiruvananthapuram, News, Kerala, Health Minister, K K shailaja, COVID19, Health, Coronavirus, Health minister K K Shylaja about Covid 19 in Kerala

Keywords: Thiruvananthapuram, News, Kerala, Health Minister, K K shailaja, COVID19, Health, Coronavirus, Health minister K K Shylaja about Covid 19 in Kerala