Follow KVARTHA on Google news Follow Us!
ad

കൊറോണ മഹാമാരി പടരുന്നതിനിടെ 10 ലക്ഷം പേരെ പങ്കെടുപ്പിച്ച് രാമനവമി മേള, ജാഗ്രത നിർദ്ദേശത്തെ വെല്ലുവിളിച്ച് അയോധ്യ ജില്ലാ ഭരണകൂടം, പിന്മാറില്ലെന്നും അധികൃതർ, ഇവിടെ കലക്‌ടർ വൈറസിനെ ഓടിക്കുന്നത് പോസ്റ്റർ പതിച്ച്

കൊറോണ മഹാമാരി പടരുന്നതിനിടെ 10 ലക്ഷം പേരെ പങ്കെടുപ്പിച്ച് രാമനവമി മേള, ജാഗ്രത നിർദ്ദേശത്തെ വെല്ലുവിളിച്ച് അയോധ്യ ജില്ലാ ഭരണകൂടം Despite coronavirus, lahs to gather in Ayodhya because this Rama Navami is different
ലഖ്‌നൗ: (www.kvartha.com 18.03.2020) കൊറോണ വൈറസിനെതിരെ രാജ്യമെങ്ങും ജാഗ്രത നിർദ്ദേശം നൽകിയും പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയും വിവിധ സർക്കാരുകൾ മുന്നോട്ടു പോകുമ്പോൾ ഇതിനെയാകെ വെല്ലുവിളിച്ച് അയോധ്യ ജില്ലാ ഭരണകൂടം. രാജ്യത്താകെ കൊവിഡ്- 19 ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ പത്തു ലക്ഷം പേര്‍ പങ്കെടുക്കുന്ന മെഗാ രാമനവമി മേള സംഘടിപ്പിക്കുന്നു. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങളും പൊതുപരിപാടികളും ഒഴിവാക്കണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴും മെഗാ രാമനവമി ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറായില്ല.


Ramanavami mela in Ayodhya

മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് മേള സംഘടിപ്പിക്കുന്നത്. വൈറസ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ മേള ഒഴിവാക്കണമെന്ന് അയോധ്യ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഘനശ്യാം സിങ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൊവിഡ് 19നെ പ്രതിരോധിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും വൈറസ് പകരാതിരിക്കാന്‍ 50,000 പോസ്റ്ററുകള്‍ പതിപ്പിക്കുമെന്നും ജില്ലാ കളക്ടര്‍ അനുജ് കുമാര്‍ ഝാ പറഞ്ഞു. സിനിമാ തിയേറ്ററുകളും ഷോപ്പിങ് മാളുകളും സ്വിമ്മിങ് പൂളുകളും ജിമ്മുകളും സ്കൂളുകളും അടച്ചുകഴിഞ്ഞെന്നും ചടങ്ങിനെത്തുന്ന ഭക്തര്‍ മാസ്ക് ധരിച്ചാണോ എത്തുന്നതെന്ന് കണ്ടെത്തുന്നത് പ്രയാസകരമാണെന്ന് നോഡല്‍ ഓഫീസര്‍ ഡോ വികാസേന്ദു അഗര്‍വാള്‍ പറഞ്ഞു.

നാടെങ്ങും പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോഴാണ് അയോധ്യ ജില്ലാ ഭരണകൂടം ഇതിനെതിരെ രംഗത്തുവരുന്നത്. അധികൃതരുടെ ഈ നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Summary: Despite coronavirus, lahs to gather in Ayodhya because this Rama Navami is different