Follow KVARTHA on Google news Follow Us!
ad

ഡെല്‍ഹിയില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്ക് കോവിഡ്; ആരോഗ്യകേന്ദ്രം സന്ദര്‍ശിച്ച രോഗികളോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശം

മൗജ്പുരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്കുംNews, National, India, New Delhi, Doctor, COVID19, Delhi Doctor have Corona Virus Visitors Quarantined
ന്യൂഡെല്‍ഹി: (www.kvartha.com 26.03.2020) മൗജ്പുരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകള്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ മാര്‍ച്ച് 12 മുതല്‍ 18 വരെ ആരോഗ്യകേന്ദ്രം സന്ദര്‍ശിച്ച രോഗികളില്‍ രോഗബാധയുടെ എന്തെങ്കിലും ലക്ഷണം ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ക്വാറന്റീനില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.

News, National, India, New Delhi, Doctor, COVID19, Delhi Doctor have Corona Virus Visitors Quarantined

ഡോക്ടര്‍ ആരെങ്കിലുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നോയെന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്നും ഇദ്ദേഹത്തിന്റെ യാത്ര വിവരങ്ങള്‍ ശേഖരിക്കുന്നതായും അധികൃതര്‍ അറിയിച്ചു. ഡോക്ടര്‍ വിദേശയാത്ര നടത്തിയിരുന്നോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവര്‍ക്കായി ഡെല്‍ഹി സര്‍ക്കാര്‍ സ്ഥാപിച്ച പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ (മൊഹല്ല ക്ലിനിക്കുകള്‍) അടച്ചിടേണ്ടി വന്നാല്‍ സമൂഹത്തിലെ താഴേക്കിടയിലുള്ളവരെ സാരമായി ബാധിക്കും.

ഇതുവരെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 606 ആയി. ബുധനാഴ്ച 90 ഓളം പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. വ്യക്തികളുടെ സാമൂഹിക സമ്പര്‍ക്കത്തിലൂടെ രോഗം പകരാതിരിക്കാന്‍ ഇന്ത്യയില്‍ 21 ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.
Keywords: News, National, India, New Delhi, Doctor, COVID19, Delhi Doctor have Corona Virus Visitors Quarantined