Follow KVARTHA on Google news Follow Us!
ad

ലോക്ക് ഡൗണ്‍; മൊബൈല്‍ ഫോണിനെ മാത്രം പൂര്‍ണമായും ആശ്രയിക്കുന്നത് അത്ര ആരോഗ്യകരമായ പ്രവണതയല്ല, നിര്‍ദേശങ്ങളുമായി ആരോഗ്യവിദഗ്ധര്‍

കൊവിഡിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം New Delhi, News, National, Lockdown, COVID19

ന്യൂഡെല്‍ഹി: (www.kvartha.com 25.03.2020) കൊവിഡിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം 21 ദിവസത്തേക്ക് അടച്ചുപൂട്ടിയിരിക്കുന്ന സാഹചര്യത്തില്‍ കര്‍ശനമായി വീട്ടില്‍ തന്നെ തുടരുകയാണ്. ദിവസങ്ങളോളം പുറത്തുപോകാതെയും മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാതെയും പലരും പൂര്‍ണമായും ആശ്രയിക്കുന്നത് മൊബൈല്‍ ഫോണിനെ മാത്രമാണ്. എന്നാല്‍ ഇത് അത്ര ആരോഗ്യകരമായ പ്രവണതയല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കൃത്യമായി സമയപരിധി നിശ്ചയിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

 New Delhi, News, National, Lockdown, COVID19, WHO, covid 19; WHO suggestions to people who can do this at home during lockdown

ഈ സാഹചര്യത്തില്‍ വീട്ടിലിരിക്കുമ്പോള്‍ ചെയ്യേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ച് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

വ്യായാമം; ആരോഗ്യത്തോടെയുള്ള ശരീരത്തിന് എപ്പോഴും അധ്വാനം ആവശ്യമാണ്. അതിനായി എന്തെങ്കിലും വ്യായാമങ്ങളിലേര്‍പ്പെടുക. ഇതിന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആവശ്യമെങ്കില്‍ അത് തെരഞ്ഞെടുക്കാം.

പാട്ട്, ഡാന്‍ഡ്; പാട്ട് വച്ച് ഡാന്‍സ് ചെയ്യാം. പാട്ട് കേള്‍ക്കുന്നതിനും ഡാന്‍സ് ചെയ്യുന്നതിനുമെല്ലാം കടുത്ത മാനസിക സമര്‍ദങ്ങളെ കുറയ്ക്കാന്‍ സഹായിക്കും.

വീഡിയോ ഗെയിം; ബോറടി മാറ്റാന്‍ വീഡിയോ ഗെയിം കളിക്കാം. അതേസമയം ഇക്കാര്യത്തില്‍ അല്‍പം നിയന്ത്രണം വയ്ക്കാനും സ്വയം സാധിക്കണം.

 New Delhi, News, National, Lockdown, COVID19, WHO, covid 19; WHO suggestions to people who can do this at home during lockdown

സ്‌കിപ്പിംഗ്; വീട്ടില്‍ അടച്ചുപൂട്ടിയിരിക്കുമ്പോഴുണ്ടാകുന്ന ശാരീരികവും മാനസികവുമായ അലസത മാറ്റാന്‍ സ്‌കിപ്പിംഗ് ഏറെ സഹായകമാണ്.

പേശികള്‍ക്ക് ബലമേകുന്ന വ്യായാമങ്ങള്‍; വീട്ടില്‍ ചടഞ്ഞുകൂടിയിരിക്കുമ്പോള്‍ അത് പേശികളേയും മോശമായി ബാധിച്ചേക്കാം. അതിനാല്‍ പേശികള്‍ക്ക് ബലമേകുന്ന തരത്തിലുള്ള ചില വ്യായാമങ്ങള്‍ ഈ സമയങ്ങളില്‍ ചെയ്യാം.

Keywords: New Delhi, News, National, Lockdown, COVID19, WHO, covid 19; WHO suggestions to people who can do this at home during lockdown