Follow KVARTHA on Google news Follow Us!
ad

കൊവിഡ് 19; ലോകത്ത് രോഗികളുടെ എണ്ണം 5 ലക്ഷം, മരണം 24,000 കടന്നു

ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,31,337 ആയി New York, News, World, COVID19, Health, Death, Patient, Report
ന്യൂയോര്‍ക്ക്: (www.kvartha.com 27.03.2020) ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,31,337 ആയി. രോഗബാധയേറ്റ് 24,058 പേര്‍ മരിക്കുകയും ചെയ്തു. രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടക്കുന്ന സ്ഥിതിയിലേക്കു പോവുകയാണ് ഇറ്റലിയും അമേരിക്കയും. അമേരിക്കയില്‍ 86,197 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 81,340 പേര്‍ക്കാണ് ചൈനയില്‍ കോവിഡ് ബാധിച്ചത്. 80,000ലേറെ പേരുമായി ഇറ്റലിയും 57,000ലേറെ രോഗികളുമായി സ്‌പെയിനും വൈറസിനോട് പോരാടുകയാണ്.

അമേരിക്കയില്‍ 24 മണിക്കൂറിനിടെ 16,841 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1195 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഇറ്റലിയിലാണ്. കഴിഞ്ഞ ദിവസം മാത്രം ഇവിടെ 712 പേര്‍ മരിച്ചു. യൂറോപ്പില്‍ ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് സ്പെയിനിലാണ്. 8215 പേര്‍ ഇറ്റലിയിലും 4365 പേര്‍ സ്‌പെയിനിലും 3292 പേര്‍ ചൈനയിലും 2234 പേര്‍ ഇറാനിലും 1696 പേര്‍ ഫ്രാന്‍സിലും 1293 പേര്‍ യുഎസിലും മരണപ്പെട്ടു. ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 669 ആയി.

New York, News, World, COVID19, Health, Death, Patient, Report, Coronavirus, China, US, Spain, Covid 19; US surpasses China with most cases worldwide

Keywords: New York, News, World, COVID19, Health, Death, Patient, Report, Coronavirus, China, US, Spain, Covid 19; US surpasses China with most cases worldwide