Follow KVARTHA on Google news Follow Us!
ad

കൊവിഡ്-19 യാത്രാവിലക്ക്; എയര്‍ലൈന്‍ റീഫണ്ട് ആശങ്കകള്‍ പരിഹരിക്കണം, കേരളത്തിന് പുറത്തുള്ള വിവിധ ട്രാവല്‍ പോര്‍ട്ടലുകള്‍ അനാവശ്യമായി ചാര്‍ജ് ഈടാക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കുവ

കൊവിഡ്-19 പ്രശ്‌നത്തില്‍ വിവിധ രാജ്യങ്ങളും എയര്‍പോര്‍ട്ടുകളും യാത്രാവിലക്ക് Kozhikode, News, Kerala, Flight, Ticket, Cancelled, Travel
കോഴിക്കോട്: (www.kvartha.com 20.03.2020) കൊവിഡ്-19 പ്രശ്‌നത്തില്‍ വിവിധ രാജ്യങ്ങളും എയര്‍പോര്‍ട്ടുകളും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത് നിരവധി പേരുടെ യാത്രയ്ക്കാണ് തടസം സൃഷ്ടിച്ചത്. വിവിധ എയര്‍ലൈനുകള്‍ തങ്ങളുടെ ഷെഡ്യൂളുകള്‍ റദ്ദാക്കുകയും വിസ ഇനം നോക്കി മാത്രം യാത്രക്ക് അനുമതി നല്‍കുകയുമാണ് ചെയ്യുന്നത്. ഇതിനെ തുടര്‍ന്ന് പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്കാണ് യാത്ര ചെയ്യാന്‍ സാധിക്കാത്തത്. കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ നിന്നും ഏറ്റവുമധികം യാത്രക്കാരുള്ള മിഡില്‍ ഈസ്റ്റ് സെക്റ്റര്‍ ഏതാണ്ട് പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.

വിവിധ രാജ്യങ്ങളുടെ മന്ത്രാലയങ്ങള്‍ അപ്രതീക്ഷിതമായി പുറത്തിറക്കുന്ന സര്‍ക്കുലറുകള്‍ പലരുടെയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നു. എന്നാല്‍ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് എയര്‍ലൈനുകള്‍ കൃത്യമായ തീരുമാനങ്ങള്‍ എടുക്കാത്തതും ചില മാധ്യമങ്ങള്‍ മുഴുവന്‍ യാത്രക്കാര്‍ക്കും ഫുള്‍ റീഫണ്ട് ലഭിക്കും എന്ന പ്രചാരണം നടത്തുന്നതും ടിക്കറ്റ് ഇഷ്യൂ ചെയ്ത ട്രാവല്‍ ഏജന്‍സികളെ പ്രതികൂലമായി ബാധിക്കുന്നു. കൊവിഡ് 19 പ്രശ്‌നവുമായി ബന്ധപ്പെട്ട് വ്യക്തമായ റീഫണ്ട് പോളിസി മിക്ക വിമാനകമ്പനികളും സ്വീകരിച്ചിട്ടില്ല. നിലവില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്, സ്‌പൈസ്‌ജെറ്റ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, ഗോ എയര്‍, ഫ്‌ലൈ ദുബായ് എന്നീ എയര്‍ലൈനുകള്‍ അവരുടെ ഓണ്‍ലൈന്‍ ബുക്കിംഗ് പോര്‍ട്ടലിലേക്ക് വാലറ്റ് ബാലന്‍സായി മാത്രമാണ് റീഫണ്ട് നല്‍കുന്നത്.
Kozhikode, News, Kerala, Flight, Ticket, Cancelled, Travel, Unnecessary charges, Covid 19, Health, Covid 19; Strict action should be taken against unnecessary charges
മറ്റൊരാള്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കാതെ പ്രസ്തുത തുക റീഫണ്ട് ചെയ്യാന്‍ ട്രാവല്‍ ഏജന്‍സികള്‍ക്കും സാധിക്കില്ല. ഇതില്‍ തന്നെ ഇന്‍ഡിഗോ ഒഴികെ മറ്റൊരു വിമാനക്കമ്പനിയും കോവിഡ് 19 റീഫണ്ട് വിഷയത്തില്‍ കൃത്യമായ വ്യക്തത വരുത്തിയിട്ടുമില്ല. എയര്‍ അറേബ്യ, ഫ്‌ലൈനാസ് തുടങ്ങിയ വിമാനക്കമ്പനികള്‍ പ്രസ്തുത യാത്രക്കാരന് നിശ്ചിത കാലയളവില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തില്‍ വിര്‍ച്വല്‍ റീഫണ്ട് മാത്രമാണ് നല്‍കുന്നത്. അതേസമയം, ഒമാന്‍ എയര്‍, എത്തിഹാദ് എയര്‍വേയ്സ്, എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്സ്, സൗദി എയര്‍ലൈന്‍സ്, കുവൈറ്റ് എയര്‍വേയ്സ്, ഗള്‍ഫ് എയര്‍, എയര്‍ ഇന്ത്യ എന്നിവ ട്രാവല്‍ ഏജന്‍സികള്‍ക്ക് ബി എസ് പി പേയ്മെന്റില്‍ ക്രമീകരിച്ചാണ് റീഫണ്ട് നല്‍കുന്നത്. ഈ വിമാനങ്ങളില്‍ ഭാവിയില്‍ ടിക്കറ്റ് എടുത്ത് പ്രശ്‌നം പരിഹരിക്കാമെങ്കിലും യാത്രാവിലക്ക് മൂലം പുതിയ ടിക്കറ്റുകള്‍ എടുക്കാന്‍ സാധിക്കാത്തതിനാല്‍ ഈ തുക കൃത്യമായി ഉപയോഗിക്കാന്‍ പറ്റില്ല.

മാത്രമല്ല മുഴുവന്‍ റീഫണ്ടും വാഗ്ദാനം ചെയ്ത എയര്‍ലൈനുകള്‍ പോലും വിവിധ ടാക്സുകള്‍ പിടിച്ചതിന് ശേഷമുള്ള തുകയാണ് റീഫണ്ടായി നല്‍കുന്നത്. ട്രാവല്‍ ഏജന്‍സികളുടെ കോടിക്കണക്കിന് രൂപയാണ് വിവിധ എയര്‍ലൈനുകളില്‍ കെട്ടിക്കിടക്കുന്നത്. അതിനാല്‍ തന്നെ യാത്രക്കാരന് നിലവിലെ സാഹചര്യത്തില്‍ ക്യാഷ് റീഫണ്ട് നല്‍കാന്‍ സാധിക്കില്ല. കൂടാതെ വിവിധ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴി എടുത്ത ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യുമ്പോള്‍ ഈ കമ്പനികള്‍ സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെയുള്ള തുക കിഴിച്ചു മാത്രമാണ് റീഫണ്ട് അനുവദിക്കുന്നത്. എന്നാല്‍ ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ വിമാനടിക്കറ്റുകള്‍ക്ക് ഫുള്‍ ക്യാഷ് റീഫണ്ട് ലഭിക്കുന്നു എന്ന രീതിയില്‍ തെറ്റായ പ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുകയാണ് ചെയ്യുന്നത്.

ലോകത്തെ മുന്‍നിര വിമാനകമ്പനികളടക്കം റീഫണ്ടിനായി മാസങ്ങളുടെ സാവകാശമാണ് ആവശ്യപ്പെടുന്നത്. വിമാന സര്‍വീസുകള്‍ കൃത്യമായി നടക്കാത്തതിനാല്‍ ഓരോ കമ്പനിയും വന്‍ ബാധ്യതകളിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തിലെ ട്രാവല്‍ ഏജന്‍സികളുടെ പ്രധാന വരുമാന മേഖലയായിരുന്ന എയര്‍ ടിക്കറ്റ്, ഉംറ സര്‍വീസ്, ടൂര്‍ പാക്കേജുകള്‍, വിസിറ്റിങ് വിസ എന്നിവ കോവിഡ് ഭീഷണി മൂലം നിലച്ചതിനാല്‍ വലുതും ചെറുതുമായ മിക്ക ഏജന്‍സികളും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. കൂടാതെ യാത്രാസേവന മേഖലയിലെ ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

നിലവിലെ എയര്‍ലൈന്‍ റീഫണ്ട് നിയമങ്ങള്‍ യാത്രക്കാര്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ എയര്‍ലൈനുകളും ഏജന്‍സികള്‍ക്ക് ക്യാഷ് റീഫണ്ട് നല്‍കണമെന്നും കൂടാതെ വെക്കേഷന്‍ സീസണ്‍ മുന്നില്‍ കണ്ട് ഏപ്രില്‍, മെയ് മാസങ്ങളിലേക്ക് ഗ്രൂപ്പ് ടിക്കറ്റുകള്‍ എടുത്തുവെച്ച ട്രാവല്‍ ഏജന്‍സികള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വലിയ സാമ്പത്തിക ബാധ്യതയില്‍ നിന്നും ട്രാവല്‍ ഏജന്‍സികളെ രക്ഷിക്കണമെന്നും കേരളത്തിലെ ട്രാവല്‍ ഏജന്‍സികളുടെ ആധികാരിക കൂട്ടായ്മയായ കേരളൈറ്റ്സ് ഉംറ വെല്‍ഫെയര്‍ അസോസിയേഷന്‍, കുവ ആവശ്യപ്പെട്ടു.

കൂടാതെ കേരളത്തിന് പുറത്തുള്ള വിവിധ ട്രാവല്‍ പോര്‍ട്ടലുകള്‍ അനാവശ്യമായി ചാര്‍ജ്ജ് ഈടാക്കുന്നതായും യാത്രക്കാരെ പ്രതിസന്ധി ഘട്ടത്തില്‍ പോലും ചൂഷണം ചെയ്യുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം പൊറാട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു. യാത്രാസേവന രംഗത്ത് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഇലക്ട്രിസിറ്റി, ടെലഫോണ്‍, ജിഎസ്ടി, ടാക്‌സ്, ലൈസന്‍സ്, റൂം വാടക, എന്നിവയില്‍ താല്‍ക്കാലിക ഇളവോ, സൗജന്യമോ, സമയമോ നല്‍കണമെന്നും കുവ എക്‌സിക്യൂട്ടീവ് ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു.

Keywords: Kozhikode, News, Kerala, Flight, Ticket, Cancelled, Travel, Unnecessary charges, Covid 19, Health, Covid 19; Strict action should be taken against unnecessary charges