Follow KVARTHA on Google news Follow Us!
ad

ജനതാ കര്‍ഫ്യൂ പാലിച്ച് ഇന്നു പുറത്തുപോവില്ല, നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലിച്ചാല്‍ നമ്മള്‍ ഇതിനെ അതിജീവിക്കും; മോഹന്‍ലാല്‍

Kochi, News, Kerala, Cinema, Actor, Mohanlal, Health

കൊച്ചി: (www.kvartha.com 22.03.2020) മഹാവിപത്തിനെ നേരിടാന്‍ ഒറ്റക്കെട്ടായി രാജ്യം നില്‍ക്കുമ്പോള്‍ അതിനൊപ്പം നില്‍ക്കുക എന്നത് പൗരനെന്ന നിലയില്‍ രാജ്യത്തെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയില്‍ നമ്മുടെ ധര്‍മമാണ്. ഒരുപാട് പേര് ഇത് ഗൗരവത്തോടെ കാണുന്നില്ല എന്നതില്‍ വളരെ സങ്കടമുണ്ടെന്നും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ഒരുപാടുപേര്‍ കോവിഡിനെ ഗൗരവത്തോടെ കാണുന്നില്ല എന്നതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയിലെ വീട്ടിലാണ്. ജനതാ കര്‍ഫ്യൂ പാലിച്ച് ഇന്നു പുറത്തുപോവില്ലന്നും നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലിച്ചാല്‍ നമ്മള്‍ ഇതിനെ അതിജീവിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 315 ആയി. ലോകത്തെ ഭീതിയിലാഴ്ത്തിയ കൊവിഡ് ബാധയെ നേരിടാന്‍ ഒറ്റക്കെട്ടായി രാജ്യം. 14 മണിക്കൂര്‍ ജനതാ കര്‍ഫ്യൂവില്‍ രാജ്യം നിശ്ചലമാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം കര്‍ഫ്യൂവിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അടച്ചു. മിക്കയിടങ്ങളിലും റോഡ്- റെയില്‍ സര്‍വ്വീസുകള്‍ മുടങ്ങി. മുംബൈയില്‍ ഞായറാഴ്ച എട്ട് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Kochi, News, Kerala, Cinema, Actor, Mohanlal, Health, Covid 19, Janatha curfew, Advice, Covid 19; Actor Mohanlal in janatha curfew

Keywords: Kochi, News, Kerala, Cinema, Actor, Mohanlal, Health, Covid 19, Janatha curfew, Advice, Covid 19; Actor Mohanlal in janatha curfew