Follow KVARTHA on Google news Follow Us!
ad

യു എ ഇയില്‍ 45 പുതിയ കൊറോണ കേസുകൂടി റിപ്പോര്‍ട്ട് ചെയ്തു; 3പേര്‍ സുഖം പ്രാപിച്ചു

തിങ്കളാഴ്ച യു എ ഇയില്‍ 45 പുതിയ കൊറോണ കേസുകൂടി റിപ്പോര്‍ട്ട് UAE, News, Patient, Health & Fitness, Health, Press meet, Media, Gulf, World
യു എ ഇ: (www.kvartha.com 23.03.2020) തിങ്കളാഴ്ച യു എ ഇയില്‍ 45 പുതിയ കൊറോണ കേസുകൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ യു എ ഇയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 198 ആയി. യു കെ, കാനഡ, ഫിലിപ്പീന്‍സ്, ഇന്ത്യ, പാകിസ്ഥാന്‍, ഇറാഖ്, കുവൈറ്റ്, ഇറ്റലി, പെറു, എത്യോപ്യ, ലബനന്‍, സൊമാലിയ, സുഡാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആരോഗ്യമേഖലയുടെ വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യ അറിയിച്ചത്.

അസുഖം പിടിപെട്ട ഒരാള്‍ കൊറോണ നിര്‍ദേശങ്ങളൊന്നും പാലിക്കാതെ ഇറങ്ങി നടക്കുകയും ഇതേതുടര്‍ന്ന് 17 പേര്‍ക്ക് രോഗം പകര്‍ന്നുവെന്നും, ഇതില്‍ ബന്ധുക്കളും സുഹുത്തുക്കളും ഉള്‍പ്പെടുന്നുവെന്നും ഡോ ഫരീദ പറഞ്ഞു.

Coronavirus: UAE confirms 45 new cases, three recoveries, UAE, News, Patient, Health & Fitness, Health, Press meet, Media, Gulf, World

അതിനിടെ അസുഖം പിടിപെട്ട മൂന്നുപേര്‍ കൂടി സുഖം പ്രാപിച്ചു. ഇതോടെ 41 പേര്‍ രോഗത്തില്‍ നിന്നും മുക്തരായതായും ഡോ.ഫരീദ കൂട്ടിച്ചേര്‍ത്തു. 

Keywords: Coronavirus: UAE confirms 45 new cases, three recoveries, UAE, News, Patient, Health & Fitness, Health, Press meet, Media, Gulf, World.