Follow KVARTHA on Google news Follow Us!
ad

ഞെട്ടിത്തരിച്ച്‌ അമേരിക്ക, കാത്തിരിക്കുന്നത് 22 ലക്ഷം എന്ന മരണക്കണക്കോ ? ഒരു ലക്ഷവും കടന്ന് രോഗബാധിതർ

ഞെട്ടിത്തരിച്ച്‌ അമേരിക്ക, കാത്തിരിക്കുന്നത് 22 ലക്ഷം എന്ന മരണക്കണക്കോ ? Coronavirus: Study Predicting 22 lakh deaths in US
വാഷിങ്ടണ്‍: (www.kvartha.com 28.03.2020) കൊറോണ വൈറസ് വ്യാപനം നിയന്ത്രിച്ചില്ലെങ്കില്‍ അമേരിക്കയിൽ 22 ലക്ഷം പേരെങ്കിലും മരണത്തിന് കീഴടങ്ങേണ്ടി വരുമെന്ന പഠന റിപ്പോർട്ട് പുറത്തുവന്നു.നിലവിലെ വൈറസ് വ്യാപനവും രോഗികളുടെ എണ്ണവും അടിക്കടി ഉയരുന്നതോടെ ഈ ഞെട്ടിക്കുന്ന കണക്കിലേക്ക് അമേരിക്ക മാറുമോ എന്ന ആശങ്കയിലാണ് വൈദ്യ സമൂഹം.ലോകത്താകമാനം കൊറോണ വൈറസ് രോഗികളുടെ എണ്ണം ആറ് ലക്ഷത്തോടടുക്കുമ്പോൾ അമേരിക്കയിൽ മാത്രം രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ആദ്യം വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈനയെയും പിന്നീട മരണം ഭീതി പരത്തിയ ഇറ്റലിയെയും മറികടന്നിരിക്കുകയാണ് അമേരിക്ക.


American President Donald Trump

ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസര്‍  നീല്‍ ഫെര്‍ഗൂസന്റെ നേതൃത്വത്തിലുള്ള പഠനത്തിലാണ് കൊറോണ രോഗബാധയെത്തുടർന്നു അമേരിക്കയിൽ 22 ലക്ഷം പേർ മരിക്കുമെന്ന കണ്ടെത്തൽ. രോഗവ്യാപനം ലഘൂകരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അമേരിക്കയില്‍ മാത്രം 22 ലക്ഷം പേര്‍ മരിക്കും എന്നും പഠനത്തിലുണ്ട്. ലോകത്തെ കൊറോണ വൈറസ് ബാധിതരില്‍ ആറിലൊന്നും അമേരിക്കയിലാണ്. മരണം 1750 കവിഞ്ഞു. വളരെ പെട്ടെന്നായിരുന്നു അമേരിക്കയില്‍ രോഗവ്യാപനം രൂക്ഷമായതും മരണ സംഖ്യ കുത്തനെ ഉയർന്നതും. രോഗ ബാധ നിയന്ത്രിക്കാനുള്ള സാമൂഹിക അകലം പാലിക്കൽ നടപടിയെ പരിഹസിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇപ്പോൾ രാജ്യമൊട്ടുക്ക് ഒരു ലക്ഷം വെന്റിലേറ്റർ സ്ഥാപിക്കുമെന്നാണ് പറയുന്നത്.


Coronavirus

 ആവശ്യത്തിന് വെന്റിലേറ്ററുകള്‍ ഇല്ലെങ്കില്‍ അമേരിക്ക നേരിടാന്‍ പോകുന്നത് കൂട്ടമരണം ആകും എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
100 ദിവസം കൊണ്ട് ഒരു ലക്ഷം വെന്റിലേറ്ററുകള്‍ നിര്‍മിക്കും എന്നാണ് നിലവിലെ പ്രഖ്യാപനം. ന്യൂയോര്‍ക്കില്‍ സ്ഥിതിഗതികള്‍ ഏറെ ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആവശ്യത്തിന് ആശുപത്രി കിടക്കകള്‍ ഇല്ലെന്നതാണ് ഇവിടത്തെ ഏറ്റവും വലിയ വെല്ലുവിളി. അതുപോലെ തന്നെ വേണ്ടത്ര ഐസിയുകളും വെന്റിലേറ്ററുകളും ഇല്ല. സുരക്ഷാ മാസ്‌കുകള്‍ പോലും ആവശ്യത്തിന് ഇല്ലാത്ത സ്ഥിതിയാണ് ഇപ്പോള്‍ ന്യൂയോര്‍ക്കില്‍.

Summary: Coronavirus: Study Predicting 22 lakh deaths in US